ദയവായി തന്നെ പിന്തുടരരുതെന്ന് ഫോട്ടോഗ്രാഫര്‍മാരോട് റിയ ചക്രബര്‍ത്തി
FILM NEWS
22-Jan-2021
FILM NEWS
22-Jan-2021

ലഹരിമരുന്ന് ഇടപാട് കേസില്‍ ജയില്‍ മോചിതയായതിനു ശേഷം കഴിയുന്നത്ര മാധ്യമങ്ങളില്‍ നിന്നും അകന്നു കഴിയുകയാണ് റിയ ചക്രബര്‍ത്തി.
മാധ്യമപ്രവര്‍ത്തകരുടെചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറുന്ന റിയയെ വീഡിയോയില്‍ കാണാം. തന്നെ പിന്തുടരരുത് എന്നും താരം പറയുന്നുണ്ട്. നടനും റിയയുടെകാമുകനുമായിരുന്ന സുശാന്ത് സിങ്ങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ബോളിവുഡിനെ പിടിച്ചുലച്ച ലഹരിമരുന്ന് വിവാദം ചര്‍ച്ചയാകുന്നത്.
2020 ഒക്‌ടോബറിലാണ് റിയ ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്. കര്‍ശനമായ ഉപാധികളോടെയാണ് ഹൈക്കോടതി റിയയ്‌ക്ക്‌ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടി വയ്‌ക്കാനും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തികച്ചും അപ്രതീക്ഷിതമായി മാധ്യമങ്ങളുടെ മുന്നില്‍ പെട്ട റിയ ഫോട്ടോഗ്രാഫര്‍മാരോട് തന്നെ പിന്തുടരരുത് എന്ന് കൈകൂപ്പി അപേക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുശാന്ത് സിങ്ങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് റിയയ്‌ക്ക് ജാമ്യം കിട്ടിയത്.
മാധ്യമപ്രവര്‍ത്തകരുടെചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറുന്ന റിയയെ വീഡിയോയില്‍ കാണാം. തന്നെ പിന്തുടരരുത് എന്നും താരം പറയുന്നുണ്ട്. നടനും റിയയുടെകാമുകനുമായിരുന്ന സുശാന്ത് സിങ്ങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ബോളിവുഡിനെ പിടിച്ചുലച്ച ലഹരിമരുന്ന് വിവാദം ചര്‍ച്ചയാകുന്നത്.
തുടര്‍ന്ന് സെപ്‌റ്റംബര്‍ എട്ടിന് ലഹരിമരുന്ന് ഉപയോഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയേയും സഹോദരനേയും അറസ്റ്റ് ചെയ്‌തിരുന്നു. പിന്നാലെ ബോളിവുഡിലെയും കന്നഡയിലെയും പലപ്രമുഖരുടെയും പേരുകള്‍ പുറത്തു വന്നത് വന്‍ വിവാദമായിരുന്നു. രാഗണി, സഞ്‌ജയ്‌ഗല്‍റാണി തുടങ്ങിയ നടിമാരും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്നു.
2020 ഒക്‌ടോബറിലാണ് റിയ ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്. കര്‍ശനമായ ഉപാധികളോടെയാണ് ഹൈക്കോടതി റിയയ്‌ക്ക്‌ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടി വയ്‌ക്കാനും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments