Image

കമലഹാസന്‍ ഒരു പാവകളിക്കാരനാണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെ ന്നും ഗായിക സുചിത്ര

Published on 22 January, 2021
കമലഹാസന്‍ ഒരു പാവകളിക്കാരനാണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെ ന്നും ഗായിക സുചിത്ര

ചെന്നൈ: സുചി ലീക്ക്‌സിലൂടെ വിവാദങ്ങളുടെ താേഴിയായ ഗായിക സുചിത്ര നടന്‍ കമലഹാസനെതിരെ വിവാദപ്രസ്താവനയുമായി രംഗത്ത്. 


കമലഹാസന്‍ ഒരു പാവകളിക്കാരനാണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും തീരെമോശം സ്വഭാവത്തിന് ഉടമയാണെന്നുമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കവിതയില്‍ സുചിത്ര ആരോപിച്ചത്.


കമലഹാസന്‍ അവതരിപ്പിക്കുന്ന ബിഗ്ബോസിന്റെ തമിഴ് പതിപ്പില്‍ സുചിത്ര മത്സരാര്‍ത്ഥിയായിരുന്നു. പിന്നീട് ഇവര്‍ ഇതില്‍നിന്ന് പുറത്തായി. ഷോയില്‍ ഖാദിവസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കുകയും മത്സരാര്‍ത്ഥികള്‍ക്കെല്ലാം ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ഇതിലും കമലഹാസന്‍ തന്നെ പറ്റിച്ചു എന്നാണ് സുചിത്ര പറയുന്നത്. 


കമലഹാസന്‍ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നല്‍കിയതെന്നും ഇതിലൂടെ പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്നും സുചിത്ര ആരോപിക്കുന്നുണ്ട്. 


വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച്‌ അവര്‍ തടിതപ്പി. സംഭവത്തോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല.

പ്രമുഖ സിനിമാതാരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് സുചിത്ര വിവാദങ്ങളില്‍ ഇടംപിടിച്ചത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക