സഫിയ അജിത്തിന്റെ ആറാം ചരമവാര്‍ഷികം; നവയുഗം അനുസ്മരണ സന്ധ്യയും, രക്തദാനക്യാമ്പും സംഘടിപ്പിയ്ക്കുന്നു.
GULF
19-Jan-2021
GULF
19-Jan-2021

ദമ്മാം: 2015 ജനുവരി 26 ന്, ക്യാന്‍സര്‍ രോഗബാധിതയായി മരണമടഞ്ഞ, നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, സൗദി അറേബ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്, നവയുഗം കേന്ദ്രകമ്മിറ്റിയും മേഖല കമ്മിറ്റികളും വിവിധ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചു.
സഫിയയുടെ മരണദിവസമായ ജനുവരി 26 ചൊവ്വാഴ്ച, സൗദി സമയം വൈകുന്നേരം 6.45 ന്, നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ഓണ്‍ലൈനില്‍ 'അനുസ്മരണസന്ധ്യ' എന്ന പേരില്‍ അനുസ്മരണ യോഗം സംഘടിപ്പിയ്ക്കും.
മുന്‍മന്ത്രിയും സിപിഐയുടെ ദേശീയ നിര്‍വ്വാഹകസമിതി അംഗവുമായ കെ.ഇ.ഇസ്മായില്‍, സൂം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ 'സഫിയ അജിത്ത് അനുസ്മരണസന്ധ്യ' ഉത്ഘാടനം ചെയ്യും. നവയുഗം കേരള ഘടകം ജനറല്‍ സെക്രട്ടറി കെ.ആര്‍.അജിത്ത് മുഖ്യപ്രഭാഷണം നടത്തും. പ്രവാസമേഖലയിലെയും, നാട്ടിലെയും സാമൂഹ്യസാംസ്‌ക്കാരികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും.
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 5 വെള്ളിയാഴ്ച ദമ്മാമില്‍ രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കും. രാവിലെ എട്ടു മണി മുതല്‍ ദമ്മാം കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോപിറ്റലില്‍ ആണ് രക്തദാനക്യാമ്പ് നടക്കുക.
സഫിയയുടെ ഓര്‍മ്മയ്ക്കായി തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് നവയുഗം രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്. മുന്‍വര്‍ഷങ്ങളിലെന്ന പോലെ നവയുഗത്തിന്റെ എല്ലാ മേഖലാ, യൂണിറ്റ് കമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകരും, നേതാക്കളും, പ്രവാസികളും, കുടുംബങ്ങളും, അടക്കം നൂറുകണക്കിന് ആളുകള്‍ രക്തദാനക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്ത്, ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.
രക്തദാനം ഓരോ വ്യക്തിയുടെയും മനുഷ്യത്വം വിളിച്ചോതുന്ന മഹത്തായ ഒരു കാരുണ്യമാണെന്നും, എല്ലാ പ്രവാസികളെയും സഫിയയുടെ അനുസ്മരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ രക്തദാനപരിപാടിയില്‍ പങ്കെടുക്കാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിയ്ക്കുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0532657010, 0557133992,0530642511, 0502803626, 0537521890 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments