ഒന്ന് ചിരിക്കാം (കവിത: ജയശ്രീ രാജേഷ് നായര്‍)
kazhchapadu
19-Jan-2021
ജയശ്രീ രാജേഷ് നായര്‍
kazhchapadu
19-Jan-2021
ജയശ്രീ രാജേഷ് നായര്‍

ഒരു ചിരി മതി
മൗനത്തിന്‍ നിശാശലഭം
പുറന്തോട്
പൊളിച്ചിറങ്ങാന്‍
ഒരു ചിരി മതി
പിണക്കങ്ങളുടെ
മഞ്ഞുമലകള്‍
ഉരുകിയിറങ്ങാന്‍
ഒരു ചിരി മതി
ദേഷ്യത്തിന്റെ പുകമറ
മഞ്ഞുകണം പോലെ
മാഞ്ഞു പോകാന്‍
ഒരു ചിരി മതി
മറവിയുടെ ആഴങ്ങളിലെ
പൂക്കാചില്ലകള്‍
പൂത്തു തളിര്‍ക്കാന്‍
ഒരു ചിരി മതി
ഉരുകിയൊലിക്കുന്ന
അഴലിന്‍ കറുപ്പുകളില്‍
വെളിച്ചം പടരാന്‍
ഒരു ചിരി മതി
കൂടെയുണ്ടെന്ന
സാന്ത്വനത്തിന്‍
കുളിര്‍ക്കാറ്റ് വീശാന്‍
ഒരു ചിരി മതി
അതിജീവനത്തിന്റെ
മുള്‍വഴികളില്‍
നിലാവ് പെയ്യാന്‍
ഒരു ചിരി മതി
സ്‌നേഹത്തിന്റെ
പൂന്തോപ്പില്‍
വസന്തം വിടരാന്‍
ഒരു ചിരിമതി
ഹൃദയങ്ങളുടെ
നിശ്ശബ്ദ ഭാഷകള്‍
വാചാലമാകാന്‍.....

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments