Image

ലൊസാഞ്ചലസ് കൗണ്ടിയിൽ മാത്രം കോവിഡ് 19 കേസുകൾ ഒരു മില്യൺ കവിഞ്ഞു

പി.പി.ചെറിയാൻ Published on 18 January, 2021
ലൊസാഞ്ചലസ് കൗണ്ടിയിൽ മാത്രം കോവിഡ് 19 കേസുകൾ ഒരു മില്യൺ കവിഞ്ഞു
ലൊസാഞ്ചലസ് ∙ കലിഫോർണിയ സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ലൊസാഞ്ചലസ് കൗണ്ടിയിൽ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒടുവിൽ ലഭിച്ച റിപ്പോർട്ടനുസരിച്ചു ഒരു മില്യൺ കവിഞ്ഞു. കൗണ്ടിയിലെ മരണസംഖ്യ 13741 ആയും ഉയർന്നിട്ടുണ്ട്. ശനിയാഴ്ച മാത്രം 14669 കേസ്സുകൾ സ്ഥിരീകരിച്ചതോടെ ആകെ 1,003923 ആയി ഉയർന്നു.253 മരണവും സംഭവിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 7597 ഇതിൽ 22 ശതമാനവും ഐസിയുവിലാണ്. ലോസ്ആഞ്ചലസ് കൗണ്ടിയിൽ ശനിയാഴ്ച ആദ്യമായി യുകെ കൊറോണ വൈറസ് വേരിയന്റ് B1.1.7 കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.സാൻഡിയാഗൊ, സാൻ ബർനാഡിനൊ കൗണ്ടികളിൽ നേരത്തെ തന്നെ ഈ വൈറസ് കണ്ടെത്തിയിരുന്നു.
വളരെ അപകടകരമായ ഈ വൈറസിനെതിരെ സിഡിസി മുന്നറിയിപ്പ് നൽകി. ലൊസാഞ്ചലസ് കൗണ്ടിയിൽ വരാനിരിക്കുന്നത്  കറുത്ത ദിനങ്ങളാണെന്നും സിഡിസി പറയുന്നു.കലിഫോർണിയ സംസ്ഥാനത്തെ രോഗികളുടെ എണ്ണം മൂന്നു മില്യനോളം അടുക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക