ന്യൂയോർക്കിൽ വാക്സിൻ ലഭിക്കാൻ അറിയേണ്ടതെല്ലാം
EMALAYALEE SPECIAL
12-Jan-2021
മീട്ടു
EMALAYALEE SPECIAL
12-Jan-2021
മീട്ടു

see also: https://www.nytimes.com/article/nyc-vaccine-shot.html?action=click&module=Spotlight&pgtype=Homepage#link-421ae993
check eligibility: https://am-i-eligible.covid19vaccine.health.ny.gov/Public/prescreener
update: 65 കഴിഞ്ഞവർക്കും വാക്സിൻ നൽകാൻ ഗവർണർ കോമോ ഇന്ന് ഉത്തരവിട്ടു
സി ഡി സി നിഷ്കർഷിച്ച മുൻഗണന പട്ടികയെക്കാൾ വിപുലമായി കൂടുതൽ വിഭാഗങ്ങളെ അർഹരാക്കിക്കൊണ്ടാണ് ന്യൂയോർക്കിലെ വാക്സിൻ വിതരണം. എന്നാൽ, പ്രതിരോധ കുത്തിവയ്പ്പ് ആർക്കൊക്കെ എപ്പോൾ ലഭിക്കുമെന്നോ എങ്ങനെ എവിടെച്ചെന്ന് കുത്തിവയ്പ്പ് സ്വീകരിക്കണമെന്നോ പലർക്കും അറിയില്ല. അത്തരം ഉപയോഗപ്രദമായ വിവരങ്ങളാണ് ഇ-മലയാളീ വായനക്കാ രുമായി ഇവിടെ പങ്കുവയ്ക്കുന്നത്.
വാക്സിൻ ലഭിക്കാൻ എനിക്ക് അർഹതയുണ്ടോ?
ഫേസ് 1 എ, ഫേസ് 1 ബി എന്നിങ്ങനെ രണ്ടു വിഭാഗത്തിൽ ഏതിലെങ്കിലും നിങ്ങൾ ഭാഗമാണെങ്കിൽ , വാക്സിൻ സ്വീകരിക്കാൻ കഴിയും.
ഫേസ് 1 എ
ആശുപത്രി ജീവനക്കാർ, ആരോഗ്യ-പരിചരണ പ്രവർത്തകർ, നഴ്സിംഗ് ഹോം അന്തേവാസികളും ജീവനക്കാരും , ഇ എം എസ് ജീവനക്കാർ, കൊറോണേഴ്‌സ് , കോവിഡ് വാക്സിൻ വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, രോഗികളുമായി നേരിട്ട് സമ്പർക്ക സാധ്യതയുള്ള സ്റ്റാഫ്, ആംബുലേറ്ററി ജീവനക്കാർ, ഡെന്റിസ്റ്റുകളും ദന്താശുപത്രി ജീവനക്കാരും, ഫിസിക്കൽ തെറാപ്പിസ്റ്റുകളും സ്റ്റാഫ് അംഗങ്ങളും, നേത്രരോഗ വിദഗ്ധരും സ്റ്റാഫും, ഫാർമസിസ്റ്റുകൾ, ഹോം കെയർ ജീവനക്കാർ, എന്നിങ്ങനെ ഉള്ളവർക്ക് വാക്സിൻ സ്വീകരിക്കാം.
ഫേസ് 1 ബി
75 വയസ്സും അതിനു മുകളിലും പ്രായമുള്ള പൗരന്മാർക്കും അവശ്യ സേവന രംഗത്തുള്ളവർക്കും ഈ പട്ടിക പ്രകാരം, വാക്സിൻ സ്വീകരിക്കുന്നതിനുള്ള യോഗ്യത കല്പിക്കപ്പെടുന്നു.
അധ്യാപകർ, സ്കൂളിലെ മറ്റു സ്റ്റാഫ് അംഗങ്ങൾ(ബസ് ഡ്രൈവർ, ചൈൽഡ് കെയർ പ്രൊവൈഡർ) കോളേജ് ഇൻസ്ട്രക്ടർ , പൊതു ഗതാഗത ജീവനക്കാർ, പൊതു സുരക്ഷ ജീവനക്കാർ, പലചരക്ക് കടയിലെ ജീവനക്കാർ, സ്വന്തമായി വീടില്ലാത്തതുകൊണ്ട് ഊണും ഉറക്കവും കുളിയും മറ്റുള്ളവർക്കൊപ്പം നടത്തേണ്ടി വരുന്നവരും അത്തരം അഭയകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവരും പട്ടികയിലുണ്ട്.
ന്യൂയോർക് സിറ്റിയിലെ ഒരാൾ വാക്സിൻ എടുക്കുന്നതിനുള്ള അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ എന്ത് ചെയ്യണം?
സ്റ്റേറ്റിന്റെ വെബ്സൈറ്റ് സന്ദർശിച്ച് വാക്സിൻ ലഭിക്കാൻ അർഹതയുണ്ടോ എന്ന് ആദ്യമേ ഉറപ്പുവരുത്തണം. അർഹരായ ആർക്കും അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്. 125 പൊതു -സ്വകാര്യ കേന്ദ്രങ്ങൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
നഗരപരിധിയിലുള്ള ആരോഗ്യവകുപ്പി ന്റെ വെബ്സൈറ്റോ എൻ വൈ സി ഹെൽത്ത് പ്ലസ് ഹോസ്പിറ്റൽസ് വെബ്സൈറ്റോ ഇതിനായി ഉപയോഗിക്കാം.
' വാക്സിൻ ഫൈൻഡർ' എന്ന പേജിൽ ക്ലിക്ക് ചെയ്ത് ഉപയോക്താവ് സ്വന്തം വിലാസമോ സിപ് കോഡോ നൽകണം. അതിനെത്തുടർന്ന് വാക്സിൻ പ്രൊവൈഡറിൽ നിന്ന് അപ്പോയിന്റ്മെന്റ് ലഭ്യമാകും.
ഫോൺ വഴിയും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
877-VAX-4NYC അഥവാ 877-829-4692 ഡയൽ ചെയ്ത് സേവനം ഉറപ്പാക്കാം.
ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ, വാക്സിൻ ഫൈൻഡർ സൈറ്റ് വഴി അപ്പോയിന്റ്മെന്റ് എടുക്കുന്ന റെക്കോർഡ് ചെയ്ത സന്ദേശം കേൾക്കാം.
ജനുവരി 11 മുതൽ വൈകുന്നേരം 4 മണിക്കാണ് വാക്സിനേഷൻ ഹോട് ലൈൻ ന്യൂയോർക്കിൽ പ്രവർത്തനം ആരംഭിച്ചത്.
1-833-NYS-4-VAX ലൂടെ അർഹരായ എല്ലാ ന്യൂയോർക്കുകാർക്കും വാക്സിൻ നേടാനുള്ള അവസരം സ്റ്റേറ്റ് ഒരുക്കിയിട്ടുണ്ട്.
വാക്സിൻ ലഭിക്കാൻ ന്യൂയോർക്കുകാർ എവിടെ പോകണം?
വാക്സിൻ ഫൈൻഡർ സൈറ്റ് സന്ദർശിച്ചാൽ, നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള വാക്സിൻ കേന്ദ്രം ഏതാണെന്ന് അറിയാൻ കഴിയും. 24/7 പ്രവർത്തനസജ്ജമായ രണ്ടു മാസ്സ് വാക്സിനേഷൻ ഹബ്ബുകൾ സൺസെറ്റ് പാർക്കിലെ ബ്രൂക്‌ലിൻസ് ആർമി ടെർമിനലിലും ബ്രോൺക്സിലെ മൊറീഷ്യനയിലുള്ള ബാത്ത് ഗേറ്റ് ഇൻഡസ്ട്രിയൽ പാർക്കിലും ഒരുക്കിയിട്ടുണ്ട്.
ലോവർ മാൻഹാട്ടനിലെ 125 വർത്ത് സെന്റിൽ ചൊവ്വാഴ്ചയും സ്റ്റാറ്റൻ ഐലൻഡിലെ വൻഡർബിൽട്ടിലുള്ള ഹെൽത്ത് പ്ലസ് ഹോസ്പിറ്റൽസിൽ ബുധനാഴ്ചയും ഹബ്ബുകൾ തുടങ്ങുമെന്നും 5 ബോറോകളിലും ഉടനെ തന്നെ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മേയർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ന്യൂയോർക്കിലെ വാക്സിൻ കേന്ദ്രങ്ങൾ എവിടെയൊക്കെ ആണെന്നറിയാനും സ്റ്റേറ്റിന് വെബ്സൈറ്റ് ഉണ്ട്.
വാക്സിൻ എടുക്കുന്നതിന് നമ്മൾ കാശ് കൊടുക്കേണ്ടതുണ്ടോ?
വേണ്ട. കോവിഡ് വാക്സിൻ തികച്ചും സൗജന്യമായാണ് ജനങ്ങൾക്ക് വിതരണം ചെയ്യുന്നത്.
ന്യൂയോർക്കിലെ ബാക്കി വിഭാഗങ്ങൾക്ക് കോവിഡ് വാക്സിൻ എപ്പോൾ ലഭിക്കും?
നഗരത്തിന്റെ ആരോഗ്യവകുപ്പ് പുറത്തുവിട്ട വിവരം അനുസരിച്ച് , 1 സി പട്ടികക്കാർക്കാണ് അടുത്തതായി വാക്സിൻ സ്വീകരിക്കാൻ അർഹത ലഭിക്കുക. 65 നും 74 നും ഇടയിൽ പ്രായമുള്ളവരും ഏതെങ്കിലും തരത്തിലെ ആരോഗ്യഭീഷണികൾ നേരിടുന്നവരും മറ്റു അവശ്യ സേവനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നവരും 1 സി യിൽ ഉൾപ്പെടും.
മാർച്ച്- ഏപ്രിലോടെ ആയിരിക്കും ഈ വിഭാഗത്തിന് വാക്സിൻ വിതരണം ആരംഭിക്കുക.
അതിനെത്തുടർന്ന് സാധാരണ ജനങ്ങൾക്കും വാക്സിൻ നല്കിത്തുടങ്ങും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments