Image

കൂരിരുട്ടിനെ വെല്ലും നനുത്ത വെളിച്ചം (കവിത: സന്ധ്യ എം)

Published on 17 January, 2021
കൂരിരുട്ടിനെ വെല്ലും നനുത്ത വെളിച്ചം (കവിത: സന്ധ്യ എം)
കൂരിരുട്ടിൽ വെളിച്ചം
വന്നു പതിക്കും
എത്ര കനത്ത കൂരിരുട്ടിനെയും
കീറിമുറിക്കാനായി കൊണ്ട്
അതൊരു പ്രകൃതി
പ്രതിഭാസമല്ലോ

ഇരുണ്ട ആകാശത്തിലെ
ചന്ദ്രപ്രഭയേയും താരകളേയും
മേഘത്തിന് തന്റെ
ചിറകിനടിയിൽ പൂർണ്ണമായി
ഒളിപ്പിക്കാൻ കഴിയില്ലല്ലോ

മേഘ പാളികളുടെ
ചിറകിനടിലൂടെ
നേർത്ത നനുത്ത മയമുള്ള
ചന്ദ്രപ്രഭ അരിച്ചിറങ്ങുക
തന്നെ ചെയ്യും മണ്ണിൽ

കണ്ണു മങ്ങികാത്ത
അമ്പിളി പൊൻവെളിച്ചം
മണ്ണിലെ ഇരുട്ടിന്‍
മറനീക്കിടും

പൊള്ളിക്കാത്ത ആ
നിലാവെളിച്ചത്തിനും മണ്ണിലെ
ഇരുൾ മയക്കം നീക്കാനുള്ള
കെൽപ്പ് ഉണ്ട്

ഇരുട്ടാണ് ഭൂലോകത്തിൽ
എറെ എങ്കിലും ആ ഇരുട്ടിനെ
വിഴുങ്ങാൻ ഇത്തിരി വെട്ടത്തിന്
ശക്തിയുണ്ട്

മിന്നാമിന്നി  അൽപ്പ പ്രാണി
നിസ്സാരനല്ല ഞൊടിയിടയിൽ
ഒറ്റ മിന്നലിൽ മുന്നിലെ
കല്ലും മുള്ളും തെളിച്ചു തരും

മണ്ണും മനസ്സും
വെളിച്ചം വീഴുന്നതിൽ തുല്യം
പതിക്കുന്ന വെളിച്ചത്തിൽ
തെളിയുന്ന കാഴ്ചകൾ ആശ്ചര്യം
നിറയ്ക്കുന്നതായിരിക്കും

എല്ലാ മനസ്സിലേക്കും
വെളിച്ചം ഓരോ
നിലകളിൽ അന്ധകാരത്തെ
അകറ്റാനായി
അരിച്ചിറങ്ങുന്നുണ്ട്

ആ വെട്ടം തിരിച്ചറിഞ്ഞ്
വഴിതെളിച്ച്
മുന്നോട്ട് ഓരോ മനസ്സും
നീങ്ങിടുന്നതല്ലോ മനുജനു
പ്രാണശക്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക