മുക്കുറ്റിയും രണ്ടു മക്കളും (കവിത : വേണുനമ്പ്യാര്‍)
kazhchapadu
16-Jan-2021
വേണുനമ്പ്യാര്‍
kazhchapadu
16-Jan-2021
വേണുനമ്പ്യാര്‍

ആരോരും കാണാതെ
ആരോരുമറിയാതെ
മുറ്റത്തെയോവിന്റെ വക്കിലായ്
നില്‍പ്പുണ്ടിളംകാന്തിയില്‍
നമ്മളിത്തിരിപ്പൂക്കള്‍ രണ്ട്
ആറാട്ടു മേളത്തിരക്കിലേതോ
കന്യകക്കു കളഞ്ഞുപോയതാം
ജിമിക്കി പോലെ തിളങ്ങുന്നു
പച്ചത്തിരിക്കൊമ്പില്‍ രണ്ടു പൂക്കള്‍ നമ്മള്‍
സ്വന്തമാക്കുമോ നമ്മെയാരാനും
കണ്ടുമുട്ടുമോ നമ്മളെന്നെങ്കിലും
നമ്മെ കവിളോട് ചേര്‍ത്തണപ്പവരെ
പൂജക്കായിറുക്കില്ലയാരും
മുടിയിലും ചൂടില്ലയാരും
റീത്തിലും വെക്കില്ലയാരും
വ്യര്‍ത്ഥമോ ജീവനു,മീ
യവനിയാമങ്കണത്തില്‍!
രതിസ്‌നിഗ്ദ്ധസൗരഭ്യവും തീഷ്ണഗന്ധവും
മൂക്കുമുട്ടെ കൊതിപ്പവരൊന്നും
വരാനിടയില്ലിവിടെയീ
ചന്ദ്രകാന്തിയെ നെഞ്ചിലേറ്റാന്‍
വന്മരങ്ങളുറഞ്ഞിളകും
പേക്കാറ്റിലും ചെറ്റുമിളകാതെ
മണ്ണില്‍ വിളങ്ങുന്നു നമ്മള്‍
മുക്കുറ്റിയും രണ്ടു മക്കളും
നമ്മെയളക്കല്ലേ
നമ്മെ ചെറുക്കല്ലേ
നമ്മളുമീ മണ്ണിന്റെ ചെറുമക്കള്‍
നമ്മിലുമുണ്ടഭിനിവേശം
മാറോടണയ്ക്കാന്‍ പൊന്‍മയൂഖമാലയെ!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments