Image

നയിപ്പ്‌- വിവിധ ഐ.ടി ജോലികള്‍ക്ക്‌ പരിശീലനം നല്‍കി ജോലി നല്‌കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 14 June, 2012
നയിപ്പ്‌- വിവിധ ഐ.ടി ജോലികള്‍ക്ക്‌ പരിശീലനം നല്‍കി ജോലി നല്‌കുന്നു
ഷിക്കാഗോ: അമേരിക്കയിലെ ഉയര്‍ന്ന തൊഴിലില്ലായ്‌മ കാരണം ഇന്ത്യയില്‍ നിന്നും മറ്റ്‌ വിദേശ രാജ്യങ്ങളില്‍ നിന്നും എച്ച്‌ 1 ബി വിസയില്‍ വളരെ ചുരുക്കം ചിലര്‍ക്ക്‌ മാത്രമേ അമേരിക്കന്‍ എംബസിയില്‍ നിന്ന്‌ വിസ നല്‍കുന്നുള്ളൂ. അതുകാരണം JAVA, NET തുടങ്ങിയ ഐടി ജോലികള്‍ക്ക്‌ വളരെ ദൗര്‍ലഭ്യം നേരിടുന്നു.

ഇന്ത്യന്‍ ഐടി അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ നയിപ്പ്‌ (NAIIP) എല്ലാവിധ ഐടി ജോലികള്‍ക്കും പരിശീലനം നല്‍കി തൊഴില്‍ നല്‍കുന്നു. നയിപ്പ്‌ അമേരിക്കയിലെ 6000-ത്തോളം കമ്പനികളോട്‌ ചേര്‍ന്നാണ്‌ ഈ ഉദ്യമം നടത്തുന്നത്‌. ഏകദേശം രണ്ടുമൂന്ന്‌ മാസത്തെ പരിശീലനം നല്‍കിയശേഷം ജോലി നല്‍കാന്‍ കഴിയുമെന്ന്‌ നയിപ്പ്‌ പ്രസിഡന്റ്‌ ഷോജി മാത്യു പറഞ്ഞു.

ഈ സംരംഭം തൊഴില്‍ രഹിതരായ മലയാളികള്‍ക്കും ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള സുവര്‍ണ്ണാവസരമാണ്‌. അമേരിക്കയിലും കാനഡയിലുമുള്ള ആളുകള്‍ക്ക്‌ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ്‌ ട്രെയിനിംഗ്‌ നല്‍കുന്നത്‌. മുന്‍ ഐടി പരിചയം ആവശ്യമില്ലെന്ന്‌ പരിശീലനത്തിന്‌ നേതൃത്വം നല്‍കുന്ന ജയിന്‍ ജോസഫ്‌ പറഞ്ഞു. താത്‌പര്യമുള്ളവര്‍ തങ്ങളുടെ അപേക്ഷ gain@naaiip.org, smathew@naiip.org-ലെ അയയ്‌ക്കുക.
നയിപ്പ്‌- വിവിധ ഐ.ടി ജോലികള്‍ക്ക്‌ പരിശീലനം നല്‍കി ജോലി നല്‌കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക