Image

മകരവിളക്ക് തെളിഞ്ഞു; പൊന്നമ്പലമേട് ഭക്തിസാന്ദ്രം

Published on 14 January, 2021
മകരവിളക്ക് തെളിഞ്ഞു; പൊന്നമ്പലമേട് ഭക്തിസാന്ദ്രം
ശബരിമല: ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. വൈകുന്നേരം  6.42ന് ജ്യോതി തെളിഞ്ഞപ്പോള്‍ ശരണം വിളികള്‍ ഉച്ചസ്ഥായിലായി.

കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവത്തെ മകര വിളക്ക് ദര്‍ശനം. 5000 പേര്‍ക്കാണ് സന്നിധാനത്ത് ജ്യോതി ദര്‍ശിക്കാനുള്ള അവസരമുണ്ടായിരുന്നത്. സന്നിധാനത്തുനിന്ന് മാത്രമേ മകരജ്യോതി ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. പാഞ്ചാലിമേട്, പുല്‍മേട്, പരുന്തുപാറ തുടങ്ങി സാധാരണ തീര്‍ഥാടകര്‍ തടിച്ചുകൂടാറുള്ള സ്ഥലങ്ങളില്‍നിന്നൊന്നും ഇത്തവണ വിളക്ക് കാണാന്‍ അനുവദിച്ചിരുന്നില്ല.

സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും ചേര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. ദീപാരാധനയ്ക്ക് പിന്നാലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. ഭക്തിയും അപൂര്‍വതയും ഒത്തുചേര്‍ന്ന മകരവിളക്ക് ദര്‍ശനത്തില്‍ അയ്യപ്പ ഭക്തരുടെ മനം നിറഞ്ഞു.

Join WhatsApp News
ഞാന്‍ ഇശരന്‍ 2021-01-14 14:24:32
ലക്ഷക്കണക്കിന് വിശ്വാസി പാവങ്ങളെ മണ്ടൻമാരാക്കി കർപ്പൂരം ചട്ടിയിലിട്ട് കത്തിച്ച് കാണിച്ച് ദേവസ്വം ബോർഡ് കാശ് പിടുങ്ങുന്നു. ദൈവ വ്യവസായത്തി ൻറെ എല്ലാം അടിസ്ഥാനം ഇതുതന്നെയാണ് ഈ തട്ടിപ്പിൽ ആണ് ഈ വ്യവസായം മുളച്ചുപൊന്തിയ ത് ഇസ്ലാം എന്താണ് കാണിക്കുന്നത് ക്രിസ്ത്യാനി എന്താ കാണിക്കുന്നത് അൽപ ബുദ്ധികൾ ചിന്താശേഷിയില്ലാത്ത മനുഷ്യർ ഇത്തരം സ്ഥലങ്ങളിൽ പോയി കൈയിലുള്ള പണവും വിലപ്പെട്ട സമയവും നഷ്ടപ്പെടുത്തുന്നു എന്നുമാത്രം മാറിമാറി ഭരിക്കുന്ന സർക്കാറുകൾ ഇതിനെല്ലാം പൂർണ്ണ പിന്തുണയും ഇനിയെങ്കിലും മനുഷ്യർ മനസ്സിലാക്കിയാൽ അത്രയും വിലപ്പെട്ട സമയവും സമ്പത്തും അവനു ലാഭം മതങ്ങളും ദൈവങ്ങളും മനുഷ്യ സൃഷ്ടി മാത്രമാണ് ഇത്രയധികം ദൈവങ്ങളും ഇത്രയധികം മതങ്ങളും എങ്ങനെ ഉണ്ടായി?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക