Image

കോവിഡ് വാക്‌സിനെപ്പറ്റി തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുത്, രണ്ടു ഡോസും എടുക്കണം; മന്ത്രി ശൈലജ

Published on 14 January, 2021
കോവിഡ് വാക്‌സിനെപ്പറ്റി തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുത്, രണ്ടു ഡോസും എടുക്കണം; മന്ത്രി ശൈലജ

തിരുവനന്തപുരം: കോവിഡ് വാക്‌സിനെ കുറിച്ച്‌ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്നും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ. 'വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം' എന്ന ശില്‍പശാല ഉദിഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് വാക്‌സിന്‍ ആദ്യം ഡോസ് സ്വീകരിച്ചവര്‍ ഉറപ്പായും അടുത്ത ഡോസും സ്വീകരിക്കമമെന്ന് മന്ത്രി പറഞ്ഞു.


ആദ്യ ഡോസ് സ്വീകരിച്ചശേഷം ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്‌നങ്ങള്‍ മസ്സിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ള സമയം നീട്ടിയത്. കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഇതിലൂടെ മാത്രമേ നമ്മുക്ക് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കൂ.


ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. രണ്ടാം ഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭിക്കും. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എല്ലാവരും വാക്‌സിന്‍ എടുത്താല്‍ മാത്രമേ നമ്മുക്ക സ്വതന്ത്രരായി ജീവിക്കാന്‍ കഴിയൂ. 


കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുക്കുന്നു. ജില്ലകലില്‍ അതാത് മന്ത്രിമാര്‍ക്കാണ് വാക്‌സിനഷന്‍ ചുമതല. വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തികരിക്കാന്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക