Image

റി​മാ​ന്‍​ഡ് പ്രതിയുടെ മരണം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Published on 14 January, 2021
റി​മാ​ന്‍​ഡ് പ്രതിയുടെ മരണം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കോട്ടയം:കാക്കനാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മരണ​ കാ​ര​ണം പോ​ലീ​സ് മ​ര്‍​ദ്ദ​ന​മാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.


ജ​യി​ല്‍ ഡി​ജി​പി​യും കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് നി​ര്‍​ദേ​ശി​ച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.


കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ റി​മാ​ന്‍​ഡ് പ്ര​തി കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക​പ്പാ​റ തൈ​പ്പ​റ​മ്ബി​ല്‍ ഷെ​ഫീ​ഖ്(36) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഷെ​ഫീ​ഖി​ന്‍റെ ത​ല​യ്ക്ക് പി​ന്നി​ലു​ള്ള മു​റി​വ് പോ​ലീ​സ് മ​ര്‍​ദ​ന​ത്തി​ല്‍ സം​ഭ​വി​ച്ച​താ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.


സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍ ആയി റിമാന്‍ഡില്‍ കഴിയവേ കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫീഖ് മരിക്കുന്നത്. കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നാണ് ഷെഫീഖ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനെത്തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച്‌ ജയില്‍ വകുപ്പിന്റെ അന്വേഷണം. മധ്യമേഖലാ ജയില്‍ ഡിഐജിക്കാണ് അന്വേഷണച്ചുമതല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക