Image

'കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ല; തെറ്റായ എന്തെങ്കിലും നടന്നാല്‍ നാമെല്ലാം ഉത്തരവാദികളാകും': സുപ്രീംകോടതി

Published on 11 January, 2021
'കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ല; തെറ്റായ എന്തെങ്കിലും നടന്നാല്‍ നാമെല്ലാം ഉത്തരവാദികളാകും': സുപ്രീംകോടതി

കാര്‍ഷിക നിയമഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവയക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി.


നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയക്ക് വന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.


നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളില്‍ നിന്നും ബില്ലിനെതിരെ രംഗത്ത് വന്നതും ചൂണ്ടിക്കാട്ടി. ഇത്രയും നാള്‍ നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നും അതുകൊണ്ട് പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാമെന്ന സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുണ്ട്.


പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ എന്ന നിലയില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ല. മതിയായ ചര്‍ച്ചകളില്ലാതെ നിങ്ങള്‍ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തില്‍ കലാശിക്കാനിടയാക്കിയത്. അതുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് പരിഹാരം കാണണം- കര്‍ഷക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രധാന നിര്‍ദേശം നല്‍കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞ വാക്കുകളാണിവ.


രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിലും കനത്തമഴയിലും തുടരുന്ന കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയും കോടതിയില്‍ വിമര്‍ശിക്കപ്പെട്ടു. 


എന്തെങ്കിലും തെറ്റായി നടന്നാല്‍ നാമോരോരുത്തരും ഉത്തരവാദികളായിരിക്കും എന്നു പറഞ്ഞ ചീഫ് ജസ്റ്റിസ്, തങ്ങളുടെ കൈകളില്‍ ആരുടെയും രക്തം പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ളതും കര്‍ഷക പ്രതിഷേധങ്ങള്‍ക്കെതിരെയുള്ളതുമായ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.


പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല എന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെ നിയമം ഉണ്ടാക്കിയതാണ് ഇത്തരമൊരു സമരത്തിലേയ്ക്ക് നയിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു.


പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധക്കാരുടെ ആശങ്ക ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. 


സെപ്റ്റംബറില് കേന്ദ്രസര്ക്കാര് പാസാക്കിയ മൂന്ന് കാര്ഷിക നിയമങ്ങള്ക്കെതിരായ പ്രതിഷേധം തിങ്കളാഴ്ച 47-ാം ദിവസത്തിലേക്കാണ് കടന്നത്.


നിയമങ്ങള് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്ഷകരുടെ ആശങ്കകള് പരിഹരിക്കാന് കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോര്ട്ട് വരുന്നതുവരെ നിയമങ്ങള് നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കില് ഞങ്ങള്ക്കതു ചെയ്യേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയില് കോടതി സര്ക്കാരിനു മുന്നറിയിപ്പു നല്കി. കോടതിയില് വാദം പുരോഗമിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക