ഇന്ത്യൻ അമേരിക്കൻ ഡോക്ടർമാരുടെ സേവനം അഭിനന്ദനാർഹം: ശ്രീ ശ്രീ രവിശങ്കർ
VARTHA
11-Jan-2021
പി.പി.ചെറിയാൻ
VARTHA
11-Jan-2021
പി.പി.ചെറിയാൻ

ന്യുയോർക്ക് ∙ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ത്യാഗനിർഭര സേവനം അനുഷ്ഠിക്കുന്ന ഇന്ത്യൻ ഡോക്ടർമാരെ അഭിനന്ദിച്ച് ശ്രീ ശ്രീ രവിശങ്കർ. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജൻ സംഘടിപ്പിച്ച സൂം മീറ്റിങ്ങിൽ പുതുവത്സരാശംസകൾ അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു രവിശങ്കർ.
പ്രസിഡന്റ് ഡോ. സുധാകർ അധ്യക്ഷത വഹിച്ചു. സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി മനുഷ്യ സമൂഹത്തിന് നൽകുന്ന വിലപ്പെട്ട സേവനങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം നൽകേണ്ടതാണെന്നും അദ്ദേഹം അഭ്യർഥിച്ചു. അമേരിക്കയിൽ ഇന്ത്യൻ ഒറിജിൻ ഡോക്ടർന്മാരുടെ സംഘടന (എഎപിഐ)യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ സുധാകർ, 2020 നിരവധി വെല്ലുവിളികളുടെ വർഷമായിരുന്നു. ലക്ഷക്കണക്കിനാളുകളുടെ ജീവൻ കവർന്നെടുത്ത കോവിഡ് 19 എന്ന പ്രധാന വിഷയത്തിനു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മാനസികമായും ശാരീരികമായും കോവിഡ് 19 മനുഷ്യരാശിയെ തളർത്തിയിരിക്കുന്നു. ഇതിൽ നിന്നും ഒരു മോചനം ആവശ്യമാണ്. 2021 വർഷം കോവിഡിനെ അതിജീവിക്കുന്ന ഒരു വർഷമായി തീരട്ടേയെന്ന് രവിശങ്കർ ആശംസിക്കുകയും ചെയ്തു.
പുതുവത്സരാഘോഷണങ്ങളുടെ ഭാഗമായി ഗൗതം ഭരത്‌രാജ്, നിരൻജാന എന്നീ കലാകാരന്മാർ പങ്കെടുത്ത (ഇന്ത്യയിൽ നിന്നും) ക്ലാസിക് മ്യൂസിക്കും ഉണ്ടായിരുന്നു.
പുതുവത്സരാഘോഷണങ്ങളുടെ ഭാഗമായി ഗൗതം ഭരത്‌രാജ്, നിരൻജാന എന്നീ കലാകാരന്മാർ പങ്കെടുത്ത (ഇന്ത്യയിൽ നിന്നും) ക്ലാസിക് മ്യൂസിക്കും ഉണ്ടായിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments