Image

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

Published on 14 June, 2012
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ ഡോക്ടേഴ്‌സ്‌ ക്‌ളബ്‌ ആന്‍റ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍െറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഹോളിഡേ വില്ലയില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ, ബെഹ്‌സാദ്‌ ഫാര്‍മസി സി.ഇ.ഒ ഡോ. അബ്ദുല്‍ ഗഫാര്‍, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. `ഷോള്‍ഡര്‍ ഇഞ്ച്വറിയിലെ ആധുനിക സമീപനങ്ങള്‍' എന്ന വിഷയത്തില്‍ ഡോ. ഡേവിഡ്‌ രാജന്‍ ക്‌ളാസെടുത്തു. അസോസിയേഷന്‍െറ അംഗത്വ കാര്‍ഡ്‌ വിതരണം രക്ഷാധികാരി കൂടിയായ അംബാസഡര്‍ക്ക്‌ നല്‍കി, ഡോ. മോഹന്‍ തോമസ്‌ നിര്‍വഹിച്ചു. ജപ്പാനിലേക്ക്‌ സ്ഥലം മാറി പോകുന്ന അംബാസഡര്‍ക്ക്‌ അസോസിയേഷന്‍ യാത്രയയപ്പ്‌ നല്‍കി. ഡോ. കെ.സി ചാക്കോ ഉപഹാരം നല്‍കി. ഡോ. ജോളി തോമസ്‌ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികള്‍: ഡോ. കെ.പി നജീബ്‌ (പ്രസി), ഡോ. സമീര്‍ മൂപ്പന്‍, ഡോ. കെ. ജോണി, ഡോ. ഖുദ്‌സിയ ബീഗം, ഡോ. സൂസന്‍ ജോര്‍ജ്‌ (വൈസ്‌ പ്രസി), ഡോ. ജോയല്‍ ജേക്കബ്‌ മാത്യുസ്‌, ഡോ. പരീത്‌ റാവുത്തര്‍ (ജന.സെക്രട്ടറി), ഡോ. മറിയ റാണ, ഡോ. മനീഷ്‌ ബര്‍മാന്‍, ഡോ. ജോളി മാത്യു, ഡോ. കെ. നീരജ്‌ (ജോ. സെക്ര), ഡോ. രഞ്‌ജന്‍ മത്തായി (ട്രഷറര്‍). ഡോ. രതി ബര്‍മാന്‍ (കള്‍ചറല്‍ സെക്ര), ഡോ. തഫാസുല്‍ (സ്‌പോര്‍ട്‌സ്‌ സെക്ര), ഡോ. ഗോഡ്വിന്‍ (വെബ്‌ ആന്‍റ്‌ ഐ.ടി), ഡോ. പ്രജീഷ്‌, ഡോ. ഫുആദ്‌ ഉസ്‌മാന്‍, ഡോ. ഖാലിദ്‌ ശരീഫ്‌, ഡോ. പ്രസന്ന (നിര്‍വാഹക സമിതി അംഗങ്ങള്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക