ഒറ്റപ്പെട്ടവൾ (കവിത: പുഷ്പമ്മ ചാണ്ടി )
SAHITHYAM
01-Jan-2021
SAHITHYAM
01-Jan-2021
ഈയടുത്തിടയായി ഓർമ്മകളെന്നിൽനിന്നകലം പാലിച്ചു നിൽക്കുകയാണോ
എന്നൊരു സന്ദേഹം.
ദീപ്തമായ ഓർമ്മകൾ, നിന്നേക്കുറിച്ചുള്ള ഓർമ്മകൾ,
എന്നെ വിട്ടുകന്നുപോയേക്കുമോ,
ഭയക്കുന്നു..
പ്രണയത്തിൽ ചാലിച്ചു നിന്നേക്കുറിച്ചു ഞാൻ
കുത്തിക്കുറിച്ചവയൊക്കെയും
ഓർത്തെടുക്കാനാ-
വതില്ലേൽ ഞാനെന്ത് ചെയ്യേണ്ടൂ..
ഹൃദയതാളം, ഇടവേളകൾ നൽകുന്നുവോ?
നീലിച്ച മുറിവിന്റെ വേദന
പടർന്നേറുന്നു..
ഒരിക്കലുമോർമ്മിച്ചെടുക്കാൻ
കഴിയാത്തവണ്ണം
മറന്നുപോയേക്കുമോ
നിന്നെ ഞാൻ..
നിന്നെ മറന്നെന്നാൽ ഞാനെന്നെത്തന്നെ
മറക്കുകയാവില്ലേ..
ഹൃദയത്തിൻ വിങ്ങൽ,
മിഴിപ്പൂവുകൾ നിറയ്ക്കുന്നു.
പ്രണയമല്ലാതെ മറ്റൊന്നില്ല
നിന്നെയോർക്കുമ്പോൾ,
ആയിരങ്ങൾക്കിടയിലും ഒറ്റപ്പെട്ടവളുടെ നോവ് ,
തേങ്ങലായ് തുളുമ്പുന്നു .
എന്റെ സങ്കടക്കടലിൽ
വൻതിരമാലയുയരുന്നു
എന്നെയും, നിന്റെ ഓർമ്മകളെയും തിരമാല
വിഴുങ്ങുമ്പോഴും
നിന്റെയോർമ്മകളാണ്
ഈ മണ്ണിലെനിക്കെത്രയും സുന്ദരമായതെന്നറിയുക ...
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments