Image

ഡിട്രോയിറ്റ്‌ മാര്‍ത്തോമാ ക്വയര്‍ ഫണ്ട്‌ റെയിസിംഗ്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 June, 2012
ഡിട്രോയിറ്റ്‌ മാര്‍ത്തോമാ ക്വയര്‍ ഫണ്ട്‌ റെയിസിംഗ്‌
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മാര്‍ത്തോമ്മ ചര്‍ച്ച്‌ ക്വയര്‍ 21-ാം മാര്‍ത്തോമ്മാ ക്വയര്‍ ഫെസ്റ്റിവല്‍ നടത്തുന്നതിനായി സംഘടിപ്പിച്ച റാഫിള്‍ ഫണ്ട്‌ റെയിസിംഗ്‌ വന്‍വിജയമായി. റാഫിള്‍ പ്രിന്‍സിപ്പല്‍ ഓഫീസറും ഡിട്രോയിറ്റ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരിയുമായ റവ. എബ്രഹാം തോമസ്‌, റവ. പി. ചാക്കോ, റവ. ഫിലിപ്പ്‌ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നറുക്കെടുപ്പില്‍ ജോര്‍ജ്‌ ചാക്കൊ, മാര്‍ലിന്‍ ബലാനന്‍, ബീന ഫിലിപ്പ്‌സ്‌ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

ഇതിലൂടെ സമാഹരിച്ച തുക ക്വയര്‍ ഫെസ്റ്റിവലിന്റെ നടത്തിപ്പിനായി വിനയോഗിക്കും. തോമസ്‌ ജോര്‍ജ്‌(ചാച്ചി) റാഫിള്‍ കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. ഡിട്രോയിറ്റ്‌ മാര്‍ത്തോമ്മ ചര്‍ച്ച്‌ ആതിഥേയത്വം വഹിക്കുന്ന 21-ാം മാര്‍ത്തോമ്മാ ക്വയര്‍ ഫെസ്റ്റിവല്‍ സീഹോം ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച്‌ ഓഗസ്റ്റ്‌ നാലാം തീയതി ശനിയാഴ്‌ച വൈകുന്നേരം നാലു മുതല്‍ നടക്കും.
ഡിട്രോയിറ്റ്‌ മാര്‍ത്തോമാ ക്വയര്‍ ഫണ്ട്‌ റെയിസിംഗ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക