സൗഹൃദങ്ങൾ (കവിത: ഡോ.എസ്.രമ)
SAHITHYAM
29-Dec-2020
SAHITHYAM
29-Dec-2020

മനസ്സിന്റെ മുറ്റത്തവ വളരുന്നുണ്ട്..
തനിയെ മുളച്ചതാകാം..
തേടിപ്പിടിച്ചതാകാം...
മോഹവിലക്ക് വാങ്ങിയതാകാം...
തനിയെ മുളച്ചതാകാം..
തേടിപ്പിടിച്ചതാകാം...
മോഹവിലക്ക് വാങ്ങിയതാകാം...
കൃത്യമായി പരിപാലിക്കണം...
കളകൾ നീക്കം ചെയ്യണം..
പച്ചിലച്ചാർത്തുകളിലും
പുഷ്പവർണ്ണങ്ങളിലുമവ വിസ്മയിപ്പിക്കും...
തിങ്ങിനിറഞ്ഞൊരുദ്യാനം
ചിലർക്കെങ്കിലും ഉണ്ട്..
അധികം ചെടികളെ സൂക്ഷിക്കാത്തവരുണ്ട്..
പുഷ്പങ്ങളുടെ ഗന്ധം
ശ്വാസം മുട്ടിക്കുമെന്നവർ പറയും...
ചെടികൾ പലതരം...
സുന്ദരസൂനങ്ങൾ സമ്മാനിക്കുന്നവ
സൂക്ഷ്മതയോടെ പരിപാലിക്കപ്പെടും...
ചെറിയ പുഴുക്കുത്തുകൾ
പോലും വരാതിരിക്കാൻ
ശ്രദ്ധിക്കും..
മനോഹരമായ പനിനീർപൂക്കളുടെ മൃദുലതക്കടിയിൽ
മുള്ളുകളുണ്ടെന്നോർക്കണം.
വെണ്മയുടെ സൗരഭ്യത്തിൽ
മുല്ലപ്പൂക്കൾ അൽപ്പായുസ്സുകളാണ്...
പടരും വള്ളിപടർപ്പുകളിടക്കിടെ വെട്ടിമാറ്റണം..
പൂക്കളുടെ നിറങ്ങളിലവ
വീണ്ടും തേടി വരും..
ഉമ്മറത്തിരിക്കണം..
ഉദ്യാനവർണ്ണങ്ങൾ തിരയണം..
സൗരഭ്യം ഹൃത്തിൽ നിറയ്ക്കണം..
സ്വാഭാവികതയിൽ ചെടികൾ വളരട്ടെ..
പൂക്കൾ വിടർന്നു കൊഴിയട്ടെ...
അപ്പോഴുമുണ്ട്..
അറിഞ്ഞോഅറിയാതെയോ അവിടവിടെ
വല്ലപ്പോഴും പൂവിടുന്ന
തണൽമരങ്ങൾ...
വേരുകൾക്കൊപ്പം തായ്ത്തടിയും ദൃഢമാണവിടെ..
ഋതുഭേദങ്ങളിലവ തളരില്ല..
കാലപ്പഴക്കത്തിൽ നഷ്ടമാവില്ല..
പരിചരണമില്ലെങ്കിലും പരിഭവിക്കില്ല..
ഇടക്കൊക്കെ ഉമ്മറത്തു നിന്നിറങ്ങിയാ
തണലിൽ തെല്ലിരിക്കാൻ മറക്കണ്ട..
കളകൾ നീക്കം ചെയ്യണം..
പച്ചിലച്ചാർത്തുകളിലും
പുഷ്പവർണ്ണങ്ങളിലുമവ വിസ്മയിപ്പിക്കും...
തിങ്ങിനിറഞ്ഞൊരുദ്യാനം
ചിലർക്കെങ്കിലും ഉണ്ട്..
അധികം ചെടികളെ സൂക്ഷിക്കാത്തവരുണ്ട്..
പുഷ്പങ്ങളുടെ ഗന്ധം
ശ്വാസം മുട്ടിക്കുമെന്നവർ പറയും...
ചെടികൾ പലതരം...
സുന്ദരസൂനങ്ങൾ സമ്മാനിക്കുന്നവ
സൂക്ഷ്മതയോടെ പരിപാലിക്കപ്പെടും...
ചെറിയ പുഴുക്കുത്തുകൾ
പോലും വരാതിരിക്കാൻ
ശ്രദ്ധിക്കും..
മനോഹരമായ പനിനീർപൂക്കളുടെ മൃദുലതക്കടിയിൽ
മുള്ളുകളുണ്ടെന്നോർക്കണം.
വെണ്മയുടെ സൗരഭ്യത്തിൽ
മുല്ലപ്പൂക്കൾ അൽപ്പായുസ്സുകളാണ്...
പടരും വള്ളിപടർപ്പുകളിടക്കിടെ വെട്ടിമാറ്റണം..
പൂക്കളുടെ നിറങ്ങളിലവ
വീണ്ടും തേടി വരും..
ഉമ്മറത്തിരിക്കണം..
ഉദ്യാനവർണ്ണങ്ങൾ തിരയണം..
സൗരഭ്യം ഹൃത്തിൽ നിറയ്ക്കണം..
സ്വാഭാവികതയിൽ ചെടികൾ വളരട്ടെ..
പൂക്കൾ വിടർന്നു കൊഴിയട്ടെ...
അപ്പോഴുമുണ്ട്..
അറിഞ്ഞോഅറിയാതെയോ അവിടവിടെ
വല്ലപ്പോഴും പൂവിടുന്ന
തണൽമരങ്ങൾ...
വേരുകൾക്കൊപ്പം തായ്ത്തടിയും ദൃഢമാണവിടെ..
ഋതുഭേദങ്ങളിലവ തളരില്ല..
കാലപ്പഴക്കത്തിൽ നഷ്ടമാവില്ല..
പരിചരണമില്ലെങ്കിലും പരിഭവിക്കില്ല..
ഇടക്കൊക്കെ ഉമ്മറത്തു നിന്നിറങ്ങിയാ
തണലിൽ തെല്ലിരിക്കാൻ മറക്കണ്ട..
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments