നവ ജീവിതരീതികൾ ചിട്ടപ്പെടുത്തണം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത
fokana
24-Dec-2020
ഫ്രാൻസിസ് തടത്തിൽ
fokana
24-Dec-2020
ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: കോവിഡ് 19 ന്റെ സാഹചര്യത്തിൽ അതിനെ അഭിമുഖീകരിക്കുന്നതിനൊപ്പം അതിനെ അതിജീവിക്കാനും നമുക്ക് കഴിയണമെന്ന് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. പ്രതിസന്ധികളിൽ ഒരിക്കലും പിന്നോട്ടുപോകാൻ ഇടയാകരുതെന്നും കൂടുതൽ സാദ്ധ്യതകൾ നൽകുന്ന അവസരങ്ങൾ കണ്ടുകൊണ്ട് ഒരു സ്വാഭാവികമായ ഒരു നവ ജീവിതം നയിക്കാൻ ഇടയ്ക്കേണ്ടതുടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൊക്കാനയുടെ 2020-2022 ഭരണസമിതിയുടെ പ്രവർത്തനോദഘാടനത്തോടനുബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുവകയായിരുന്നു അദ്ദേഹം.
ഇത്തരം സഹചര്യത്തിൽ പുതിയ നോർമൽ ജീവിതരീതികൾ ചിട്ടപ്പെടുത്തി മലയാളികളായ ഏവരെയും മുന്നോട്ടു നയിക്കാൻ ഫൊക്കാനയ്ക്ക് കഴിയേണ്ടതുണ്ട്. കഴിഞ്ഞ 38 വർഷക്കാലം ഒരുമിച്ചു നിന്ന് പ്രവർത്തിച്ച് ഭാഷയും സംസ്ക്കാരവും ശ്രേഷ്ട്ടമായി നിലനിർത്താൻ ശ്രമിക്കുന്നതിനൊപ്പം ഏവരെയും കോർത്തിണക്കി, ജനസമൂഹത്തിന്റെ ആവശ്യങ്ങളെ മനസിലാക്കി, രോദനകളെ കേട്ട്, സ്പന്ദനങ്ങളെ തിരിച്ചറിഞ്ഞു, കാണേണ്ടവരെ കണ്ടുകൊണ്ട് സമൂഹത്തെ മുന്നോട്ടു നയിക്കാനായി ഓരോ ചുവടുവയ്പ്പും ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ
കാലാകാലങ്ങളിൽ നടന്നുവെന്നാണ് ശ്രദ്ധേയമാണ്. വിവിധ അഭിരുചികളും ശൈലിയുമുള്ളവർ എല്ലാവരും ഒരുമിച്ച് തങ്ങൾ ഒറ്റക്കെട്ടാണ് എന്ന ബോധ്യം ലോകത്തിനു നല്കാൻ സാധിക്കുന്നുവെന്ന ദൗത്യം നിറവേറ്റാൻ ഫൊക്കാനയ്ക്ക് സാധിച്ചു.- അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതകളെ ഫൊക്കാനയുടെ നേതൃനിരയിലേക്ക് കൊണ്ടുവരാനും അവർക്ക് ദൈവം നൽകിയിരിക്കുന്ന കഴിവുകളും താലന്തുകളും തിരിച്ചറിഞ്ഞു അവരെ അംഗീകരിക്കാനുള്ള ഒരു പുതിയ യുഗം സമാഗതമായി എന്ന് പറഞ്ഞ മെത്രാപ്പോലീത്ത കേരളത്തിൽ ഇക്കുറി പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ 55 ശതമാനം വരെ വനിതകളെ തെരെഞ്ഞെടുത്ത കാര്യം ഓർമ്മപ്പെടുത്തി.
യുവതലമുറയിൽ വളർന്നു വരുന്നു യുവാക്കൾ ദൈവം ലോകത്തിനു നൽകിയിരിക്കുന്ന വരദാനമാണെന്ന് മനസിലാക്കി അവരുടെ താലന്തുകൾ അനേകരുടെ നന്മക്കായി ഉപകരിക്കപ്പെടാൻ ലക്ഷ്യമാക്കി അവരെ പ്രോത്സാഹിപ്പിക്കണം. സെനറ്റർ കെവിൻ തോമസ് അത്തരത്തിലൊരു ശ്രദ്ധേയനായ വ്യക്തിയാണെന്നു പറഞ്ഞ മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. ശശി തരൂരിനെയും മുക്തകണ്ഠം പ്രശംസിച്ചു.
ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി.ജേക്കബ് ആണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.
ഫൊക്കാന വഴി ഒരുപാട് പേരിൽ കാരുണ്യത്തിന്റെ സ്പർശം ഏൽക്കാനിടവന്നിട്ടുണ്ടെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് പറഞ്ഞു. ഫൊക്കാന മലയാളികളെ ഒന്നിപ്പിക്കാൻ രൂപീകൃതമായതാണെങ്കിലും ഈ സംഘടനയ്ക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്ന് സെനറ്റർ കെവിൻ ഓർമ്മപ്പെടുത്തി.
കുടിയേറ്റക്കാരായ വന്ന നമ്മൾ ജീവിതം കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടയാണ് എത്തിയതെങ്കിലും ആദ്യ കുടിയേറ്റത്തിന്റെ ദശാബ്ദങ്ങൾ പിന്നിടുമ്പോൾ നാം സാമ്പത്തികവും സാമൂഹികപരവുമായി നാം ഒരുപാട് മാറി. ഒരു പാടു പേരുടെ കണ്ണീരൊപ്പാൻ നമുക്ക് കഴിയുന്നുണ്ട്. അതിൽ ഫൊക്കാനയുടെ പങ്കു നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് ന്യൂയോർക്കിൽ ഒരുപാട് പേർക്ക് തൊഴിൽ നഷ്ട്ടപ്പെട്ടു, ഒരുപാടു പേര് നിർധനരായി. ഫുഡ് ബാങ്കുകളും ഫുഡ് ഡ്രൈവുകളും പലയിടങ്ങളിലും വ്യാപകമായി ആരംഭിച്ചു. ഒരാൾ പോലും കഷ്ടപ്പെടാൻ നാം അനുവദിക്കരുത്. മലയാളികളായ നമുക്ക് അവരെ സഹായിക്കാൻ കഴിയണമെന്നും കെവിൻ പറഞ്ഞു.
നമ്മൾ മലയാളികൾ ഭാഷയെയും സംസ്കാരത്തെയും മുറുകെപ്പിടിക്കുന്നവർ ആണ്.അതുകൊണ്ടാണ് ന്യൂയോർക്ക് സ്റ്റേറ്റിൽ മെയ് മാസത്തെ മലയാളി ഹെരിറ്റേജ് മാസമാക്കി മാറ്റുന്നതിന് താൻ മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് രോഗികൾക്കും വിശക്കുന്നവർക്കും ബുദ്ധിമുട്ടിലായിരിക്കുന്നവർക്കും താങ്ങായും എല്ലാറ്റിനുമുപരിയായി പരസ്പരം സ്നേഹിക്കാനും തയ്യാറാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി പോത്തൻ ആണ് സെനറ്റർ കെവിൻ തോമസിനെ പരിചയപ്പെടുത്തിയത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments