Image

കൊടികുന്നില്‍ സുരേഷ് എം.പി ക്കു ഹൃദ്യമായ യാത്രയയപ്പ്

Published on 13 June, 2012
കൊടികുന്നില്‍ സുരേഷ് എം.പി ക്കു  ഹൃദ്യമായ യാത്രയയപ്പ്
അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കുകയും, നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത ഇന്ത്യന്‍ ലോകസഭാംഗം കൊടികുന്നില്‍ സുരേഷ് എം.പിക്ക് ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ഐഎന്‍ഒസി(ഐ) പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ന്യൂയോര്‍ക്ക് കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് തോമസ് റ്റി ഉമ്മന്‍ തുടങ്ങിയവര്‍ എയര്‍പോര്‍ട്ടില്‍ കൊടികുന്നില്‍ സുരേഷിനെ യാത്രയയക്കുവാന്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ പ്രവാസികളുമായി അടുത്ത് ഇടപെടുവാനും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാനും സാധിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഒസിഐ കാര്‍ഡ്, നികുതി നിയമ ഭേദഗതി, പ്രവാസികളുടെ യാത്രാ ക്ലേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ വേണ്ടത്ര ഗൗരവത്തോടെ തന്നാലാവത് ചെയ്യും എന്ന് അദ്ദേഹം പ്രസ്താവിച്ചു.
കൊടികുന്നില്‍ സുരേഷ് എം.പി ക്കു  ഹൃദ്യമായ യാത്രയയപ്പ്
ജയചന്ദ്രന്‍ രാമകൃഷ്ണന്‍ , കൊടിക്കുന്നില്‍ സുരേഷ് എം പി , തോമസ്‌ റ്റി ഉമ്മന്‍, ജോര്‍ജ് എബ്രഹാം എന്നിവര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക