Image

കെ.സി.എസ് പിക്‌നിക് ആവേശഭരിതമായി

സൈമണ്‍ മുട്ടത്തില്‍ Published on 13 June, 2012
കെ.സി.എസ് പിക്‌നിക് ആവേശഭരിതമായി
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 9-#ാ#ം തീയതി ശനിയാഴ്ച ഡെസ്പ്ലയിന്‍സിലുള്ള ലയണ്‍സ് പാര്‍ക്കില്‍ വച്ചു നടത്തപ്പെട്ടു. കെ.സി.എസ് അംഗങ്ങളുടെ സജീവമായ പങ്കാളിത്തം കൊണ്ടും സാന്നിദ്ധ്യം കൊണ്ട് പിക്‌നിക്ക് ആവേശഭരിതമായി മാറി. നല്ല കാലാവസ്ഥയും രുചികരമായ ഭക്ഷണവും വിനോദ പരിപാടികളും കെ.സി.എസ്. പിക്‌നിക്കിന് കൊഴുപ്പേകി. കുട്ടികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം പിക്‌നിക്കില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നത് എല്ലാവര്‍ക്കും സന്തോഷമേകി.

കെ.സി.എസ് സ്പിരിച്ചുല്‍ ഡയറക്ടര്‍ ഫാ.അബ്രഹാം മുത്തോലത്ത് പിക്‌നിക്ക് ഉത്ഘാടനം ചെയ്തു. പിക്‌നിക്ക് കമ്മിറ്റി ചെയര്‍മാന്‍ സക്കറിയാ ചേലയ്ക്കല്‍, കെ.സി.എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിറിയക്ക് കൂവക്കാട്ടില്‍, ബിനു പൂത്തുറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, ജോമോന്‍ തൊടുകയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത്: സൈമണ്‍ മുട്ടത്തില്‍
കെ.സി.എസ് പിക്‌നിക് ആവേശഭരിതമായി
കെ.സി.എസ് പിക്‌നിക് ആവേശഭരിതമായി
കെ.സി.എസ് പിക്‌നിക് ആവേശഭരിതമായി
കെ.സി.എസ് പിക്‌നിക് ആവേശഭരിതമായി
കെ.സി.എസ് പിക്‌നിക് ആവേശഭരിതമായി
കെ.സി.എസ് പിക്‌നിക് ആവേശഭരിതമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക