Image

റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

രാജു എബ്രഹാം Published on 13 June, 2012
റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഡാളസ്: അമേരിക്കയിലുള്ള കേരള പെന്തക്കോസ്തു റൈറ്റേഴ്‌സ് ഫോറം വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. പാസ്റ്റര്‍ പി.പി. കുര്യന്‍(അറ്റ്‌ലാന്റ) എഴുതിയ ഉലയുന്ന കപ്പലില്‍ ഉറങ്ങുന്ന പ്രവാചകന്‍ എന്ന പുസ്തകം മലയാളം വിഭാഗത്തിലും, റ്റോം പുന്നൂസിന്റെ (ഹ്യൂസ്റ്റണ്‍)"Any One Can Do It..But No One Has Ever Done It"എന്ന പുസ്തകം ഇംഗ്ലീഷ് വിഭാഗത്തിലും അവാര്‍ഡിനര്‍ഹമായി. ജേക്കബ് മാത്യൂ ചാമംപതാല്‍(ഫിലദല്‍ഫിയ) എഴുതിയതും ചര്‍ച്ച് ഓഫ് ഗോഡ് സുവനീയറില്‍ പ്രസിദ്ധീകരിച്ചതുമായ ദിശാബോധം നഷ്ടപ്പെട്ട യുവതലമുറ എന്ന മലയാളം ലേഖനവും, മറിയാമ്മ ജോര്‍ജ്(ഡാളസ്)രചിച്ചതും കേരള എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ചതുമായ വല്ലഭന്റെ വാക് വൈഭവം എന്ന മലയാളം കവിതയും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു.

പുസ്തകം, ലേഖനം, കവിത എന്നീ വിഭാഗങ്ങളില്‍ തികഞ്ഞ പ്രാവീണ്യം നേടിയ വിധികര്‍ത്താക്കളാണ് ഓരോ വിഭാഗത്തിലും ജേതാക്കളെ തെരഞ്ഞെടുത്തത്. 2012 ജൂലൈ മാസം കാനഡയില്‍ നടക്കുന്ന മലയാളി പെന്തെക്കോസ്തു കോണ്‍ഫറന്‍സില്‍ വെച്ചു അവാര്‍ഡുകള്‍ നല്‍കും.

എസ്.പി. ജെയിംസ്(ഡാളസ്), നാഷണല്‍ പ്രസിഡന്റ്, രാജു തരകന്‍(ഡാളസ്), നാഷണല്‍ വൈസ് പ്രസിഡന്റ്, രാജു പൊന്നോലില്‍(ഫ്‌ളോറിഡ), നാഷണല്‍ സെക്രട്ടരി, റവ.ബിനു ജോണ്‍ (കരോലിന) നാഷണല്‍ ജോ. സെക്രട്ടരി, സാം മാത്യൂ (ഡാളസ്), നാഷണല്‍ ട്രഷറാര്‍ എന്നവരാണ് റൈറ്റേഴ്‌സ് ഫോറത്തിന് നേതൃത്വം നല്‍കുന്നത്. നോര്‍ത്തമേരിക്കയിലെ വിവിധ പട്ടണങ്ങളിലെ റൈറ്റേഴ്‌സ് ഫോറം ചാപറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. റൈറ്റേഴ്‌സ് ഫോറം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും മെമ്പര്‍ഷിപ്പിനും pcnak വെബ്‌സൈറ്റ്
സന്ദര്‍ശിക്കുകയോ kpwfusa@yahoo.com എന്ന ഇ-മെയിലിലോ താഴെക്കൊടുക്കുന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

എസ്.പി. ജയിംസ്-214-334-6962, രാജു പൊന്നോലില്‍-407-616-6247
റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക