Image

വര്‍ഷവിഷാദം (കവിത: ജിസ പ്രമോദ്)

ജിസ പ്രമോദ് Published on 16 December, 2020
 വര്‍ഷവിഷാദം (കവിത: ജിസ പ്രമോദ്)
ഇനിയെത്ര കാലം പെയ്തുതോരണം 

നിന്‍ കനിവിന്റെ കമ്പളം പുതച്ചുറങ്ങാന്‍. 

ഇനിയെത്ര കാലം നോമ്പു നോക്കണം 

നിന്‍ പാട്ടിനീണമായി ചേര്‍ന്നിരിക്കാന്‍ 

ഇനിയെത്ര കാലം ഞാന്‍ കാത്തിരിക്കും 

എന്നും നിന്റേതുമാത്രമായി പെയ്‌തൊഴിയാന്‍ 

ഇനിയും പുലര്‍കാലങ്ങളുദിച്ചസ്തമിക്കും, 

ഇനിയും തോരാത്ത വര്‍ഷങ്ങള്‍ പെയ്തുതോരും 

ഇനിയും ഞാനിവിടെ നിന്നോര്‍മ്മകള്‍ തന്‍ 

ഈറന്‍മഴയും നനഞ്ഞിരിക്കും. 


ഇനിയെത്രകാലമതറിവീല 

പൊയ്പ്പോയ വര്‍ഷങ്ങളെത്ര 

പൊയ്പ്പോയ വസന്തങ്ങളെത്ര 

ഓരോ വര്‍ഷവും  പെയ്‌തൊഴിയും, 

വിരഹാര്‍ദ്ര മേഘങ്ങളെന്നപോലെ, 

ഇനിയും വരും വസന്തങ്ങളും, 

ഈറന്‍ പുതച്ച വര്‍ഷകലാസന്ധ്യകളും, 

കാലത്തിന്‍ കരവിരുതന്‍ മേനിയിലും, 

നരവീണ വാര്‍മുടിച്ചുരുളിലും, 

കാലമതിന്‍ കര്‍മ്മം തുടരട്ടെ, 

കാലചക്രങ്ങളുരുളട്ടെ, 

കാലത്തിന്‍ തേരതിലേറി, 

നിന്നോര്‍മകള്‍ തന്നീറന്‍മഴയും 

നനഞ്ഞുകൊണ്ടേ 

ഞാനുമിവിടെന്നു പോയ്മറയും.

വര്‍ഷാവിഷാദ മേഘങ്ങളപ്പോഴും 

ഈറന്‍ മഴയായ് പെയ്തുതോരും. 




 വര്‍ഷവിഷാദം (കവിത: ജിസ പ്രമോദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക