ഫൊക്കാനയ്ക്ക് ഐക്യദാര്‍ഢ്യവുമായി അംഗ സംഘടനകള്‍: സുധാ കര്‍ത്താ
fokana
07-Dec-2020
fokana
07-Dec-2020

അംഗസംഘടനകളുടെ പ്രസിഡന്റുമാരും പ്രതിനിധികളും പങ്കെടുത്ത യോഗം ഫൊക്കാന പ്രസിഡന്റ് സുധാ കര്‍ത്തായുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗ സംഘടനാ പ്രതിനിധികളും, മുന്‍കാല ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
മറ്റു തിരക്കുകള്‍മൂലം ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ടിന്റെ അഭാവത്തില്‍ ജോയിന്റ് സെക്രട്ടറി ഡോ, സുജാ ജോസാണ് യോഗ നടപടികള്‍ ക്രമീകരിച്ചത്. സഹായത്തിനായി ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ അലക്‌സ് തോമസ് സജീവ നേതൃത്വം നല്‍കി.

ഫൊക്കാനയുടെ ചരിത്രം മൂന്നു പതിറ്റാണ്ടുകളാണ്. കാലങ്ങളായി നിരവധി വ്യക്തികള്‍ സംഘടനയ്ക്കുവേണ്ടി സമയം, സാമ്പത്തികം, കുടുംബവും എല്ലാം ത്യാഗം ചെയ്താണ് ഫൊക്കാനയെ ശക്തിപ്പെടുത്തിയത്. സംഘടനയുടെ പ്രവര്‍ത്തന ആധാരശില നിയമാവലിയാണ്. സ്വാര്‍ത്ഥതാത്പര്യത്തിനായി, സ്ഥാനമോഹികളായ ചിലര്‍ നിയമാവലി ലംഘനം നടത്തുകയും ഇലക്ഷന്‍ പ്രക്രിയ തകിടംമറിച്ചപ്പോഴുമാണ് ഫൊക്കാനയെ സ്‌നേഹിക്കുന്നവര്‍ നീതിക്കായി മുറവിളി കൂട്ടിയത്. യോഗം സംഘടനയുടെ വര്‍ത്തമാന പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും സംഘടനയെ ശക്തിപ്പെടുത്താന്‍ കര്‍മ്മപരിപാടികള്‍ നിര്‍ദേശിക്കുകയും ചെയ്തു.
നാലു ലക്ഷത്തിലധികം വരുന്ന നോര്‍ത്ത് അമേരിക്കയിലെ കേരളാ പ്രവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നതിയാണ് പ്രഥമ ലക്ഷ്യമെന്ന് പ്രസിഡന്റ് സുധാ കര്‍ത്താ അറിയിക്കുകയും എല്ലാ അംഗ സംഘടനകളുടേയും ശക്തമായ പങ്കാളിത്തം അഭ്യര്‍ത്ഥിക്കുയും ചെയ്തു.
ഡോ. സുജാ ജോസ് ഫൊക്കാന ഭാരവാഹികളെ പരിചയപ്പെടുത്തി. ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, നാഷണല്‍ കോര്‍ഡിനേറ്റര്‍ അലക്‌സ് തോമസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
ചോദ്യോത്തരവേളയ്ക്കുശേഷം ഫൊക്കാന ട്രഷറര്‍ ഷീലാ ജോസഫിന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments