രാജന്‍ പടവത്തില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍
fokana
07-Dec-2020
ജോര്‍ജ് ഓലിക്കല്‍
fokana
07-Dec-2020
ജോര്‍ജ് ഓലിക്കല്‍

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ 31-ന് ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ ഒഴിവ് വന്ന ട്രസ്റ്റി ബോര്‍ഡ് സ്ഥാനങ്ങളിലേക്ക് ജോസഫ് കുര്യപ്പുറം, ജോര്‍ജ് ഓലിക്കല്‍, ഷിബു വെണ്‍മണി (ഏബ്രഹാം വര്‍ഗീസ്), അലക്‌സ് തോമസ്, രാജന്‍ പടവത്തില്‍, രാജു സഖറിയ എന്നിവരെ തെരഞ്ഞെടുത്തു.
2020 ഡിസംബര്‍ അഞ്ചാം തീയതി ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി വിനോദ് കെയാര്‍കെ വിളിച്ചുകൂട്ടിയ ബോര്‍ഡ് മീറ്റിംഗില്‍ രാജന്‍ പടവത്തിലിനെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഫൊക്കാനയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും, സംഘടനയില്‍ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള വ്യക്തിയും, ഫൊക്കാന ഭരണഘടന സംബന്ധമായ കാര്യങ്ങളില്‍ നിപുണനുമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയെ ശക്തിപ്പെടുത്തുമെന്ന് ഫൊക്കാന പ്രസിഡന്റ് സുധാ കര്‍ത്തയും, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും അഭിപ്രായപ്പെട്ടു.

വിനോദ് കെയര്‍കെ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറിയായി തുടരും. വൈസ് ചെയര്‍മാനായി ചിക്കാഗോയില്‍ നിന്നുള്ള ഷിബു വെണ്‍മണിയേയും (ഏബ്രഹാം വര്‍ഗീസ്) തെരഞ്ഞെടുത്തു. തമ്പി ചാക്കോ, അലോഷ്യസ് അലക്‌സ് (യൂത്ത് പ്രതിനിധി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.
2020 ഒക്‌ടോബര്‍ 31-ന് ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ കഴിഞ്ഞകാലങ്ങളില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ പണ സംബന്ധമായ ക്രയവിക്രയങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. ജനറല്‍ കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച് ഓഡിറ്റുമായി മുമ്പോട്ട് പോകുവാനും, ഓഡിറ്റ് കമ്മിറ്റിയിലേക്ക് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, രാജു സഖറിയ, വിനോദ് കെയാര്‍കെ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ പടവത്തില്‍ പ്രസ്തുത ഓഡിറ്റ് റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments