ട്രംപിന് ഒരാഴ്ചകൂടി സമയം, തോൽവി സമ്മതിക്കുന്നതിന്? (ബി ജോൺ കുന്തറ)
AMERICA
30-Nov-2020
AMERICA
30-Nov-2020

ഉടനെ ട്രംപ് ഒരു നിര്ണാകയക തിരുമാനം എടുക്കേണ്ടിവരും തൻറ്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച്.ഹില്ലരിക്ലിൻറ്റനെപ്പോലെ, ഒരുസ്വന്തം പരാജയത്തിനു മറ്റുള്ളവരെ പഴിക്കുന്ന ആള്‍ ആയി മാറണമോ അതോ 1824ൽ പരാജയം സമ്മതിച്ചു 1828ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആൻഡ്രൂ ജാക്സനെ അനുകരിക്കണമോ?
ഇന്നത്തെ സാഹചര്യത്തിൽ നാം മാധ്യമങ്ങളിൽ മറ്റു പൊതു വേദികളിൽ നിരവധി രീതികളിലുള്ള വാർത്തകൾ കാണുന്നു 2020തിരഞ്ഞെടുപ്പിൽ നിരവധി കള്ളത്തരങ്ങൾ കൃത്രിമങ്ങൾ നിരവധി സംസ്ഥാനങ്ങളിൽ നടന്നിരിക്കുന്നു ട്രംപിനെ പ്രതിനിധീകരിക്കുന്ന അഭിപാഷകരും ഇതെല്ലാം പറയുന്നുമുണ്ട്.
.jpg)
എന്നാൽ ഒരു കോടതിയിൽ, നടന്നതിരിമറികൾ സമർത്ഥിക്കണമെങ്കിൽ, തെളിയിക്കണമെങ്കിൽ തെളിയിക്കാവുന്ന, സത്യമാണെന്നുകാട്ടുന്ന രേഖകൾ വാദയോഗ്യമായ കമ്പ്യൂട്ടർവസ്തുതകള്‍ ഉടനെ കോടതികളിൽ അവതരിപ്പിക്കേണ്ടിയിരിക്കുന്നു.ഇന്നതൊന്നും നമ്മൂടെ മുന്നിലില്ല. ട്രംപ് പക്ഷം ഉണ്ടെന്നും പറയുന്നു?
ഒരാഴ്ചകൂടി ട്രംപിന്തുടരാം തിരഞ്ഞെടുപ്പു പരാതികളുമായി. കോടതികളോട് ആവശ്യപ്പെടാം സംസ്ഥാനങ്ങളിലിൽ നിയമങ്ങൾ ലംഘിച്ചു സ്വീകരിച്ചതും എണ്ണിയതുമായ വോട്ടുകൾ മാറ്റിവയ്ക്കുക റദ്ദാക്കുക എന്നെല്ലാം .
ഈയൊരു സമയപരിധി തീർന്നാൽ ഉദ്ദേശം പ്രാബല്യത്തില്‍ വരുന്നില്ല എങ്കിൽ സൗമ്യമായി, മഹാമനസ്‌കതയോടെ വൈറ്റ് ഹൌസ് വിടുക. അതിനുശേഷം തൻറ്റെ എല്ലാ സ്വാധീന ശക്തിയും ജോർജിയിൽ വരുന്ന സെനറ്റ് തിരഞ്ഞെടുപ്പിലേയ്ക്ക് നീക്കുക.
ഇവിടെ വീണ്ടും മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായ ഡേവിഡ് പേർടു, കെല്ലി ലോഫ്ലെർ ഇവരെ വിജയിപ്പിക്കുക. ഇവരുടെ വിജയത്തിൽനിന്നും ട്രംപിന് നിരവധി നേട്ടങ്ങൾ മുന്നിൽ കിടക്കുന്നു. പ്രധാനമായി, സെനറ്റിൻറ്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിക്കുന്നു ഇത് വളരെ വലുതായ സംഗതി കൂടാതെ പരമോന്നത കോടതിയും വ്യത്യാസങ്ങൾ വരാതെ തുടരും.
താൻ കഴിഞ്ഞ നാലുവർഷം നിലവിൽ വരുത്തിയ നിയമങ്ങളൾ, പുരോഗതി വേഗമൊന്നും ആർക്കും തൂത്തുമാറ്റുവാൻ പറ്റില്ല. രണ്ട്, സെനറ്റിന് 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ നടന്ന തട്ടിപ്പുൾ, കൃത്രിമങ്ങൽ ഇവയെ പരസ്യമായി അന്വേഷണങ്ങൾ വഴി പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാം. കൂടാതെ പലേ തിരഞ്ഞെടുപ്പു ചട്ടങ്ങൾക്കും മാറ്റം വരുത്തുന്നതിന് സംസ്ഥാനങ്ങളെയും കോൺഗ്രസിനെയും നിർബന്ധിക്കാം.
കോവിഡ് രോഗത്തിന് പ്രതിവിധി വാക്‌സിൻ ശീഘ്രഗതിൽ ലഭ്യമാക്കുന്നു. വിദേശ നയത്തിൽ മിഡിൽ ഈസ്റ്റിൽ സമാധാനം, വിദേശ വാണിജ്യ മേഖലയിൽ അമേരിക്കക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ, നിയമവിരുദ്ധമായ കുടിയേറ്റങ്ങളിൽ വരുത്തിയ ഭീമമായ കുറവ് ഇവയെല്ലാം തൻറ്റെ നേട്ടങ്ങൾ എന്ന് ട്രംപിന് എവിടെയും പറയാം.
2022ൽ ട്രംപിൻറ്റെ പരിശ്രമത്തിൽ ഹൌസ് വീണ്ടും റിപ്പബ്ലിക്കൻ പാർട്ടി പിടിച്ചെടുക്കുന്ന സാഹചര്യം. ഇവർക്കതു സംഭവിപ്പിക്കുക അസാധ്യമല്ല കാരണം 2020ൽ പതിമൂന്നു ഹൌസ് സീറ്റുകൾ ഡെമോക്രാറ്റ്സിൽ നിന്നും തിരികെ പിടിച്ചിരിക്കുന്നു.റിപ്പബ്ലിക്കൻ അണികൾ ആവശ്യപ്പെടും ട്രംപ് വീണ്ടും 2024ൽ പ്രസിഡൻറ്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കണമെന്ന്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments