ഡോ.മുകുൾ ചന്ദ്രയുടെ ആകസ്മിക വിയോഗത്തിൽ ഞെട്ടൽ വിട്ടുമാറാതെ എ.എ.പി.ഐ.
AMERICA
30-Nov-2020
പി.പി.ചെറിയാൻ
AMERICA
30-Nov-2020
പി.പി.ചെറിയാൻ

ഡെറ്റെൻ (ഒഹായൊ) :- ഓഹായൊ ഡെറ്റെനിലെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. മുകുൾ ചന്ദ്രയുടെ (57) ആകസ്മിക വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യൻ ഒറിജിൻ അമേരിക്കൻ അസ്സോസിയേഷൻ ഓഫ് ഫിസിഷ്യൻസ് സംഘടന സന്ദേശമയച്ചു.
കഴിഞ്ഞ മാസം അന്തരിച്ച ഡോ. മുകുൾ ചന്ദ്രയുടെ മരണകാരണം കൊറോണ വൈറസ് ആയിരുന്നുമെന്ന് എ എ പി ഐ സ്ഥിരീകരിച്ചു. ഡോ. ചന്ദ്ര തങ്ങളുടെ ഏറ്റവും നല്ല സുഹൃത്തും പ്രഗൽഭ ഡോക്ടറുമായിരുന്നുവെന്ന് സംഘടനാ പ്രസിഡന്റ് ഡോ.സുധാകർ പറഞ്ഞു.
ക്ളീവ് ലാന്റ് ക്ളിനിക്കിൽ കൊറോണ വൈറസിനോടു പൊരുതിയാണ് മരണം വരിച്ചത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ശാന്തമായിട്ടാണു മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബറോഡ യൂണിവേഴിസിറ്റിയിൽ നിന്നും മെഡിസിനിൽ മാസ്റ്റേഴ്സും, ലക്നൗ എസ്.ജി.പി.ജി.ഐ യിൽ തുടർന്ന് പരിശീലനവും പൂർത്തിയാക്കി. ടെക്സ്സസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് കാർഡിയോളജിയിൽ ഫെലോഷിപ്പെടുത്തത്.
അമേരിക്കയിൽ മാത്രം 80,000 ത്തിലധികം ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻസ് കോവിഡ് 19 മഹാമാരിക്കെതിരെ മുൻ നിരയിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമെ, 40,000 മെഡിക്കൽ വിദ്യാർത്ഥികൾ, റസിഡന്റ്സ് എന്നിവരും അമേരിക്കയിലെ വിവിധ ആശുപത്രികളിൽ പ്രവർത്തിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു.
.jpg)


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments