Image

മുമ്പുള്ള കേരളം ചേതോഹരം എന്ന് ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം

പി ഡി ജോര്‍ജ് നടവയല്‍ Published on 30 November, 2020
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
ഫിലഡല്‍ഫിയ: അരനൂറ്റാണ്ടു മുമ്പുള്ള കേരളം ചേതോഹരമായ ഓര്‍മ്മകള്‍ സമ്മാനിച്ച മേടുകളാലും തോടുകളാലും മനുഷ്യരാലും മഹാന്മാരാലും ജീവജാലങ്ങളാലും സമൃദ്ധമായിരുന്നൂ എന്ന് 'ഓര്‍മത്താളുകളും മയില്‍പ്പീലികളും' എന്ന പേരില്‍ ഓര്‍മാ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച കേരളദിനാഘോഷ വെബിനാര്‍  സ്മൃതി സ്തുതി നടത്തി. യുനിസെഫ് സീനിയര്‍ അഡൈ്വസര്‍ തോമസ് ജോര്‍ജ് കേരളദിനാഘോഷ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍മാ ഇന്റര്‍നാഷനല്‍ പ്രസിഡന്റ്  ഫാ. ഫിലിപ് മോഡയില്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി റോഷിന്‍ പ്‌ളാമൂട്ടില്‍ സ്വാഗതവും ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍ നന്ദിയും പറഞ്ഞു. 'സമകാലീന കേരള വസ്തുതകള്‍' എന്ന വിഷയം കേന്ദ്രമാക്കി ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലാ, ജോസ് ആറ്റുപുറം, സിബിച്ചന്‍ ചെമ്പ്‌ളായില്‍, തോമസ് പോള്‍, ഇന്ത്യാ പ്രസ് ക്‌ളബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, പമ്പാ പ്രസിഡന്റ് അലക്‌സ് തോമസ്, ജേക്കബ് കോര എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് നടവയല്‍ വിഷയാവതരണം നിര്‍വഹിച്ചു.

മുഖ്യാതിഥിയായിരുന്ന തോമസ് ജോര്‍ജ് യുനിസെഫിന്റെ അര്‍ബന്‍ സെക്ഷനിലെ മേധാവിയായി ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനില്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നു; ഇന്ത്യന്‍ സിവില്‍ സര്‍വീസിലായിരുന്നു; പത്തനംതിട്ടയിലെ മല്ലപ്പള്ളി സ്വദേശിയാണ്. കേരളത്തിലെ രാജ ഭരണകാലഘട്ടങ്ങളെക്കുറിച്ചും , സാമൂഹ്യ പരിഷ്‌ക്കാര പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കിയ മഹാന്മാരെക്കുറിച്ചും, കേരളം പണ്ടു കൈവരിച്ചിരുന്ന വിദ്യാഭാസ ആരോഗ്യ ക്ഷേമ മേന്മകളെക്കുറിച്ചും തോമസ് ജോര്‍ജ് പ്രസംഗിച്ചു.

 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
George Thomas
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
Fr Philip Modayil
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
Roshan Plamoottil
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
Philipose Cherian
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
Jose Attupuram
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
Sibichan Chemplayil
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
Sumod Nellikala
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
Alex Thomas
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
Thomas Paul
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
George Oalickal
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
Pooppaalli
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
George Nadavayl
 മുമ്പുള്ള കേരളം ചേതോഹരം എന്ന്   ഓര്‍മാ ഇന്റര്‍നാഷണല്‍ കേരളദിനാഘോഷം
Jacob Korah
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക