തിയേറ്റര്‍ റിലീസ് തന്നെ; വിജയ് ചിത്രം മാസ്റ്റര്‍ ഒടിടി റിലീസിനില്ല
FILM NEWS
29-Nov-2020
FILM NEWS
29-Nov-2020

വിജയ് നായകനായി എത്തുന്ന ചിത്രം തിയേറ്ററിലേക്കോ അതോ ഒടിടി പ്ലാറ്റഫോമിലൂടെയോ പുറത്തെത്തുക എന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. ഇപ്പോള്‍ സംശയത്തിന് വിരാമിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ചിത്രം തിയേറ്ററിലൂടെ തന്നെ പുറത്തിറക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. </p>
<p>'ഏവരും ഒരു മഹാമാരിയെ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. കുറച്ച ദിവസങ്ങളായി മാസ്റ്റര്‍ ഒടിടി റിലീസിനൊരുങ്ങുന്നു എന്ന ചില അഭ്യുഹങ്ങള്‍ പരന്നിരുന്നു. ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നും ഞങ്ങള്‍ക്ക് ഓഫര്‍ ലഭിച്ചു. എന്നാല്‍ തീയേറ്ററിലൂടെ തന്നെ പുറത്തിറക്കുവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
നിങ്ങളെപ്പോലെ തന്നെ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ദിവസത്തിനായി ഞങ്ങളും കാത്തിരിക്കുകയാണ്. തിയേറ്റര്‍ ഓണേഴ്സ് ഞങ്ങളോടൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു', നിര്‍മാതാക്കള്‍ പ്രസ്സ് റിലീസിലൂടെ പറഞ്ഞു.
.jpg)
നെറ്റ്ഫിലിക്സിന് മാസ്റ്ററിന്റെ ഡിജിറ്റല്‍ റൈറ്റസ് ലഭിച്ചുവെന്നും അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം അവസാനം കുറിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments