Image

സോളാര്‍; ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്ന് മുല്ലപ്പള്ളി

Published on 29 November, 2020
സോളാര്‍; ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്ന് മുല്ലപ്പള്ളി

കൊച്ചി: സോളാര്‍ കേസിലെ രാഷ്ട്രീയ ​ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം ഉന്നതന്മാര്‍, എംഎല്‍എമാര്‍ അടക്കമുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ പുറത്തു വരുന്നു. കോടിയേരിയുടെ മകന്റെ ബിനാമിയുടെ വീട്ടില്‍ ഗൂഢാലോചന നടന്നെന്നും മുല്ലപ്പള്ളി ആരോപിച്ചു.


സോളാര്‍ കേസിനെക്കുറിച്ച്‌ കഴിഞ്ഞ ദിവസം ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചും തുടര്‍ചര്‍ച്ചകളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തു എന്ന വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 


ക്രൂരമായ വേട്ടയാടല്‍ ആണ് ഉമ്മന്‍‌ചാണ്ടി നേരിട്ടത്. സമഗ്രമായ അന്വേഷണം വേണം. വിജിലന്‍സ് അന്വേഷണം അല്ല വേണ്ടത്. രണ്ടു എംഎല്‍ എമാരുടെ പങ്കിനെക്കുറിച്ച്‌ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക