Image

കണ്ണൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 27 November, 2020
കണ്ണൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

അബുദാബി: കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പിണറായി സ്വദേശികളും സുഹൃത്തുക്കളുമായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയില്‍സ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്.

ചെറുപ്പം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് റഫിനീദും റാഷിദും. അബുദാബിയില്‍ രണ്ട് സ്ഥലങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ഇരുവരും കാണാറുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച ഇരുവരുടെയും അവസാനത്തേതായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക