Image

പോലീസ് നിയമ ഭേദഗതിയില്‍ ജാഗ്രതക്കുറവുണ്ടായി; വ്യക്തിയുടെ വീഴ്ചയല്ലെന്നും എ. വിജയരാഘവന്‍

Published on 27 November, 2020
പോലീസ് നിയമ ഭേദഗതിയില്‍ ജാഗ്രതക്കുറവുണ്ടായി; വ്യക്തിയുടെ വീഴ്ചയല്ലെന്നും എ. വിജയരാഘവന്‍

തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. അത് ഏതെങ്കിലും ഒരു വ്യക്തിയുടെ ജാഗ്രതക്കുറവോ ഉപദേശകന്റെ ജാഗ്രതക്കുറവോ ആണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും പൊതുവായ ജാഗ്രതക്കുറവാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ജാഗ്രതക്കുറവ് ഉണ്ടായി എന്നു പറഞ്ഞാല്‍ പാര്‍ട്ടിക്കാണ് ജാഗ്രതക്കുറവ് ഉണ്ടാവുക. സര്‍ക്കാരിലുള്ളവരും പുറത്തുള്ള നേതാക്കളും അടക്കമുള്ളവര്‍ ചേര്‍ന്നാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതും മുന്നോട്ടു കൊണ്ടുപോകുന്നതും. നല്ല ഉദ്ദേശത്തോടുകൂടി സര്‍ക്കാര്‍ ചെയ്ത കാര്യം പ്രയോഗത്തില്‍ വന്നപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ അത് തിരുത്താന്‍ തയ്യാറായി.- വിജയരാഘവന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക