Image

മുതിര്‍ന്ന കോണ്‍ഗസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

Published on 25 November, 2020
മുതിര്‍ന്ന കോണ്‍ഗസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു
ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗസ് നേതാവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേല്‍ (71)അന്തരിച്ചു. മൂന്നു തവണ ലോക്‌സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായി.നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം അറിയിച്ചത്. പുലര്‍ച്ച 3.30 ഓടെയായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ നില വഷളായതായി മകന്‍ അറിയിച്ചു.

ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക