Image

പോലീസ് നിയമ ഭേദഗതിയില്‍ അതൃപ്തി പരസ്യമാക്കി എം.എ ബേബി

Published on 24 November, 2020
പോലീസ് നിയമ ഭേദഗതിയില്‍ അതൃപ്തി പരസ്യമാക്കി എം.എ ബേബി

കൊല്ലം: കേരള പോലീസ് നിയമ ഭേദഗതിയില്‍ അതൃപ്തി പരസ്യമാക്കി സി.പി.എം പൊളിറ്റ് ബ്യുറോ അംഗം എം.എ ബേബി. വിമര്‍ശന വിധേയമാകും വിധത്തില്‍ ദേഭഗതി കൊണ്ടുവന്നത് പോരായ്മയാണ്. നിയമം പിന്‍വലിക്കാന്‍ പാര്‍ട്ടി ആലോചിച്ചാണ് തീരുമാനമെടുത്തത്. 


മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് നിയമം ഇല്ലാതാകുന്നില്ല. അതിനുള്ള സാങ്കേതിക വശങ്ങള്‍ പരിശോധിക്കും. വിവാദങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് പാര്‍ട്ടി ആലോചിക്കുമെന്നും എം.എ ബേബി പറഞ്ഞു.


പോലീസ് നിയമ ഭേഗദതി ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതോടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. നിയമ ഭേഗദതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ഘടകത്തിനും സര്‍ക്കാരിനും അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നൂ. ഇതയിനു പിന്നാലെയാണ് മറ്റൊരു പി.ബില അംഗം കൂടി സര്‍ക്കാര്‍ നടപടിയെ പരസ്യമായി വിമര്‍ശിച്ച്‌ രംഗത്തെത്തുന്നത്.


അതേസമയം, നിയമ ഭേഗദതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ചിരുന്ന പൊതുതാല്‍പര്യ ഹര്‍ജികളിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നിലവിലെ ഭേദഗതി തത്ക്കാലം നടപ്പാക്കില്ല. ഇത് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി നാളെ പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക