വിശ്വാസം : ലിസി രഞ്ജിത്
SAHITHYAM
24-Nov-2020
SAHITHYAM
24-Nov-2020
കണ്ണുകൾ തുടിക്കുന്നു...
എന്തെന്ന.. കേൾവിയ്ക്ക്..
ഇന്ന് ഞാൻ കരയും, അതും എന്റെ വലത് കണ്ണാകയാൽ..
കാഠിന്യമേറുന്ന ദുഃഖമാവാം..
കുഞ്ഞ് മഞ്ഞ ചിലന്തികൾ വീടൊക്കെ തെന്നിത്തെറിക്കയാൽ..
പുഞ്ചിരിയോടെ,.. ചൊല്ലും.. നല്ലത് നടക്കുമെന്ന്...
.jpg)
പച്ചക്കുതിരയാം ചാട്ടക്കുതിര
ചാടി കളിച്ചൊരെൻ ഭവനത്തിലന്നൊരു നാൾ...
കുബേരന്റെ പെട്ടിയിൽ വീർപ്പു മുട്ടുന്നോരാ
പൊൻനാണയങ്ങൾ വർഷിയ്ക്കാൻ സമയമായ്..എന്നോതും
യാത്രയ്ക്കൊരുങ്ങി... നടക്കാൻ തുടങ്ങുമ്പോൾ
നേർക്കു നേർ വരുന്നതോ ഒഴിഞ്ഞൊരു കുടവുമായ്
അയൽവാസി അമ്മിണി...
നടക്കില്ല പോകുന്ന യാത്രയിൽ നല്ലതെന്ന് പുലമ്പി ,..
തിരികെ വന്നൊരു മൊന്ത വെള്ളം കുടിയ്ക്കയാൽ
കണ്ടൊരാ കാഴ്ച്ച മറഞ്ഞു പോകും.
ജോലിക്ക് പോകുമ്പോൾ...
മുറ്റമടിയ്ക്കുന്ന അമ്മയെ നോക്കി പറഞ്ഞതാണ്
ബോസ്സിന്റെ വായിലെ മ്ലേച്ഛമാം വാക്കുകൾക്കിരയാവാനാണി -
ന്നെന്റെ വിധി,
ഓരോ ദിനങ്ങളും വേഗത്തിൽ ഓടുവാൻ വരിയായി നീങ്ങുന്നോരു
- റുമ്പിനെ പിടിച്ചൊരു കുഴിയിലിട്ടതിന്മീതെ
ഒരു പിടി മണ്ണുമിട്ടതിവേഗം ഒരു നാൾ കടത്തിയതും...
വരണ്ടു വറ്റിയ കുളത്തിലൊരു
പരൽമീനിൻ ജീവൻ തുടിയ്ക്കുന്നതും നിന്റെ വിശ്വാസമായ്
സ്കൂൾ അങ്കണത്തിൽ താമസിച്ചെത്തുമ്പോൾ - ഗുരുനാഥൻ
തന്നുടെ ചൂരലിൻ ക്ഷതമേൽക്കാതിരിയ്ക്കുവാൻ...
ഇടം കയ്യിലെ ചൂണ്ട് വിരലിനാൽ
മത്താളിൻ തുമ്പിൽ കെട്ടിട്ടതും ഒരു വിശ്വാസമായ്......
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments