Image

അസ്ട്രാസെനക - ഓക്സ്ഫഡ് കോവിഡ് വാക്‌സിന്‍ 70 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

Published on 23 November, 2020
അസ്ട്രാസെനക - ഓക്സ്ഫഡ് കോവിഡ് വാക്‌സിന്‍ 70 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

അസ്ട്രാസെനകയുമായി ചേര്‍ന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ 70 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. അവസാനഘട്ട പരീക്ഷണത്തിന്റെ ഫലമാണ് പുറത്തുവന്നത്. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി അസ്ട്രാസെനക സഹകരിക്കുന്നുണ്ട്.


യു.കെയിലും ബ്രസീലിലുമായി 20,000 പേരില്‍ വാക്സിന്‍ പരീക്ഷിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായും കമ്ബനി അറിയിച്ചു.


ഇന്ത്യയിലെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്സ്ഫഡ് വാക്സിനുമായി സഹകരിക്കുന്നുണ്ട്. കോവിഷീല്‍ഡ് എന്ന പേരിലാണ് വാക്സിന്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ പുറത്തുവന്ന ഫലം ഇന്ത്യക്കും ഏറെ നിര്‍ണായകമാണ്. 


ഓക്സ്ഫഡ് വാക്സിന് യു.കെയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്നുണ്ട്.


കോവിഷീല്‍ഡിന് ഇന്ത്യയിലും ഇതേ സമയം അനുമതി തേടിയിട്ടുണ്ട്. അമേരിക്കന്‍ കമ്ബനിയായ ഫൈസര്‍ വികസിപ്പിക്കുന്ന വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്ബനി വ്യക്തമാക്കിയിരുന്നു. 


മറ്റൊരു അമേരിക്കന്‍ കമ്ബനിയായ മൊഡേണ വികസിപ്പിക്കുന്ന വാക്‌സിന് 94.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശവാദം ഉയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക