Image

പൊലീസ്​ നിയമ ഭേദഗതി :മുഖ്യമന്ത്രിയുടെ ​പ്രഖ്യാപനം തട്ടിപ്പെന്ന്​ പ്രതിപക്ഷം; കരിനിയമം പിന്‍വലിക്കും വരെ പ്രതിഷേധം

Published on 23 November, 2020
പൊലീസ്​ നിയമ ഭേദഗതി :മുഖ്യമന്ത്രിയുടെ ​പ്രഖ്യാപനം തട്ടിപ്പെന്ന്​ പ്രതിപക്ഷം; കരിനിയമം പിന്‍വലിക്കും വരെ പ്രതിഷേധം

തിരുവനന്തപുരം: വിവാദമായ പൊലീസ്​ നിയമ ഭേദഗതി പിന്‍വലിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ പ്രതിപക്ഷം. കരിനിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരും. 


ഇതി​െന്‍റ ഭാഗമായി സംസ്​ഥാനത്തെ എല്ലാ വര്‍ഡുകളിലും നവംബര്‍ 25ന്​ പ്രതിഷേധ ധര്‍ണ നടത്തുമെന്ന്​ യു.ഡി.എഫ്​ കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു.


​പൊലീസ്​ നിയമത്തില്‍ വരുത്തിയ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ​പ്രഖ്യാപനം ജനങ്ങളെ വിഡ്ഡികളാക്കുന്നതും നിയമവിരുദ്ധവുമാണ്​. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍​ ഒപ്പിട്ടതോടെ അത്​ നിയമമായി കഴിഞ്ഞു. അത്​ നടപ്പാക്കില്ലെന്ന്​ പറയുന്നത്​ നിയമലംഘനമാണ്​.


ഓര്‍ഡിനന്‍സ് പൂര്‍ണമായും​ പിന്‍വലിക്കണമെന്നാണ്​ യു.ഡി.എഫി​െന്‍റ ആവശ്യം​. ഭേദഗതി​ പിന്‍വലിക്കാനുള്ള തീരുമാനം എടുക്കേണ്ടത്​ മന്ത്രിസഭയാണ്​. തുടര്‍ന്ന്​ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമാണ്​ ഇത്​ പിന്‍വലിക്കാനാവൂ.


എല്ലാവരുടെയും അഭിപ്രായം കേട്ട്​ നിയമസഭയില്‍ ചര്‍ച്ചചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ വിഡ്ഡികളാക്കുന്നതിന്​ തുല്യമാണ്​. തല്‍ക്കാലം മുഖംരക്ഷിക്കാനാണ്​ ഇങ്ങനെ പറയുന്നത്​. കാബി​നറ്റ്​ ചേര്‍ന്ന്​ നിയമം പിന്‍വലിക്കും വരെ കരിനിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.

മുഖ്യമന്ത്രി നി​യമോപദേശം തേടാതെയാണ്​ പ്രഖ്യാപനം നടത്തിയതെന്ന്​ സംശയമുണ്ടെന്നും എം.എം. ഹസ്സന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക