Image

കോവിഡ് മരണം കൂടുന്നു; ജനജീവിതം വഴി മുട്ടി നിൽക്കുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 November, 2020
കോവിഡ് മരണം കൂടുന്നു; ജനജീവിതം വഴി മുട്ടി നിൽക്കുന്നു  (ഏബ്രഹാം തോമസ്)
ഒരു സേവനത്തിന് വേണ്ടി നടത്തുന്ന ഒരു ഫോണ്‍കോള്‍. അങ്ങേ തലയ്ക്കല്‍ നമ്മുടെ ശബ്ദമോ ആക്‌സന്റോ സ്വീകാര്യമായില്ലെങ്കില്‍ ഹോള്‍ഡിംഗ് നീണ്ടു നീണ്ടു പോകും. ഏതാണ്ട് ഇതേ അവസ്ഥയിലാണ് കോവിഡ് -19 നമ്മെ എത്തിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ പൂര്‍വ്വാസ്ഥയിലെത്താന്‍ അനന്തമായ കാത്തിരിപ്പിലാണ് നാമെല്ലാം.
യു.എസില്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുകയാണ്. ടെക്‌സസില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുകയാണ്. ടെക്‌സസില്‍ മാത്രം ഇതുവരെ ഒരു മില്യണിലധികം രോഗബാധയും 20,000 ല്‍ അധികം മരണവും ഉണ്ടായി. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കോവിഡ്-19 പ്രതിരോധത്തിന് രണ്ട് വാക്‌സീനുകള്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ ഡോക്ടര്‍മാര്‍ കരുതുന്നു. രോഗം പടര്‍ന്ന് പിടിക്കുന്നതിന്റെയും മരണം വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ഇത് ആശ്വാസകരമായ വെളിപ്പെടുത്തലാണ്. ആദ്യകുത്തി വയ്പുകള്‍ ഡിസംബര്‍ മദ്ധ്യത്തിലോ അവസാനത്തോടു കൂടിയോ ഉണ്ടാകും. ഇതിനര്‍ത്ഥം ഉടനെ ഓടിപോയി ബന്ധുമിത്രാദികളെ കെട്ടിപ്പിടിക്കാമെന്നോ കൈകള്‍ കഴുകുന്നത് നിര്‍ത്താമെന്നോ ഫെയ്‌സ് മാസുകള്‍ വലിച്ചെറിയാമെന്നോ അല്ല.

നമ്മുടെ മുന്‍ദിനചര്യകളിലേയ്ക്ക് മടങ്ങാന്‍ സമയം എടുക്കും. എത്ര സമയം വേണ്ടി വരുമെന്ന് ഇപ്പോഴും വ്യക്തമല്ല. വാക്‌സീനുകളില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. ഇവ എങ്ങനെ വിതരണം ചെയ്യണമെന്നും എത്രപേര്‍ ഇത് സ്വീകരിക്കുവാന്‍ തയ്യാറാകുമെന്നും കണ്ടെത്തേണ്ടതുണ്ട്.

ഒരു വാക്‌സീന്‍ എല്ലാവര്‍ക്കും ഉടനെ ലഭ്യമാവുകയില്ല. നാലു മുതല്‍ ആറുമാസം വരെ ഇതിന് വേണ്ടി വരും. ഇതിനര്‍ത്ഥം ജനങ്ങള്‍ തുടര്‍ന്നും മാസുകള്‍ ധരിക്കണം- വസന്തകാലം വരെയെങ്കിലും. ഫെബ്രുവരിയിലോ മാര്‍ച്ചിലോ നാം ഒരു മാന്ത്രികമായി വ്യത്യസ്ത അവസ്ഥയിലായിരിക്കില്ല. ഇങ്ങനെ സംഭവിക്കുവാന്‍ സാധ്യത ഞാന്‍ കാണുന്നില്ല, കാലിഫോര്‍ണിയയുടെ കോവിഡ്-19 സയന്റിഫിക് സേഫ്റ്റി റിവ്യൂ ഗ്രൂപ്പിന്റെ ചെയര്‍മാനും ബെര്‍ക്ക്്‌ലി, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രൊഫസറായ ആര്‍തര്‍ റെയ്ന്‍ഗോള്‍ഡ് പറഞ്ഞു.

വാക്‌സീനുകളെകുറിച്ച് അജ്ഞാതമായ വസ്തുതകള്‍ ഇതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ ഇന്‍ജെക്ഷനുകള്‍ക്ക് രോഗപ്രതിരോധശേഷിയുണ്ടോ അതോ രോഗം ആദ്യം തടയാനുള്ള കഴിവ് മാത്രമേ ഉള്ളോ എന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തണം. ആദ്യം തടയാനുള്ള കഴിവ് മാത്രമേ ഉള്ളൂ എങ്കില്‍ യഥാര്‍ത്ഥത്തില്‍ രോഗം പരത്താന്‍ കഴിയും. ഈ കാര്യം ഉറപ്പു വരുത്തുന്നതുവരെ മാസ്‌കുകള്‍ ഉപേക്ഷിക്കാനാവില്ല.

പുതിയ ജെഎഎംഎ റിപ്പോര്‍ട്ടില്‍ നാഷ്ണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്‍ഫെക്ഷിയസ് ഡിസീസ് ഡയറക്ടര്‍ ആന്തണി ഫൗച്ചി തുടര്‍ന്നുള്ള ജാഗരൂകതയെ കുറിച്ച് ഊന്നിപ്പറഞ്ഞു. മാസ്‌ക് വെയറിംഗ് ആദ്യമായി ഏത് കുത്തി വയ്പ് നടത്തുമ്പോഴും അത്യാവശ്യമാണെന്ന് സഹപ്രവര്‍ത്തകരോട് ഫൗച്ചി പറഞ്ഞു.

സാന്‍ഡിയാഗോവിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റ് റോബര്‍ട്ട് ഷൂലി വാക്‌സീനുകള്‍ ഒരു സംരക്ഷണം ഉറപ്പുവരുത്തുമെങ്കിലും വൈറസ് കുറെ വര്‍ഷങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാകുമെന്് പറഞ്ഞു.
രണ്ട് പ്രധആന വാക്‌സീനുകളും മൊഡേണ തെറാപ്റ്റിക്‌സാണ് ഫൈഡറും ജര്‍മ്മന്‍ കമ്പനിയായ ബയോ എന്‍ടെക്ുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്തത്.
രണ്ട് വാക്‌സീനുകളും ഒരു പുതിയ സാങ്കേതിക വാഗ്ദാനം ആര്‍എന്‍എ( മെസഞ്ചര്‍ റിബോ ന്യൂക്ലിയിക് ആസിഡ്) ഉപയോഗിച്ച് ഹ്യൂമെന്‍ സെല്ലുകളെ വൈറസിന്റെ തനത് 'സ്‌പൈക്' പ്രോട്ടീന്‍ ഉല്പാദിപ്പിക്കുവാനും അങ്ങനെ ഇമ്മ്യൂണ്‍ സിസ്റ്റത്തില്‍ നിന്ന് ആന്റിബോഡീസ് ഉണ്ടാക്കുവാനും കാരണമാകുന്നു. എത്രപേര്‍ വാക്‌സീന്‍ പരീക്ഷണത്തിന് വിധേയമായതിന് ശേഷം അസുഖബാധിതരായി എന്ന മാനദണ്ഡമാണ് ഉപയോഗിച്ചത്. രോഗം പകരുന്നത് നിയന്ത്രിച്ചുവോ എന്നതായിരുന്നില്ല മാനദണ്ഡം.
വാക്‌സിനേഷനുകള്‍ തരംഗങ്ങളായാണ് എത്തുക. ആദ്യ കുത്തിവയ്പുകള്‍ 2020 ്അവസാനിക്കുന്നതിന് മുമ്പ് നടത്തും. ഫ്രണ്ട് ലൈന്‍ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍, എമര്‍ജന്‍സി റെസ്‌പോണ്ടേഴ്‌സ്, മുന്‍രോഗാവസ്ഥകളുള്ളവര്‍, പിന്നീട് യുവാക്കളും ആരോഗ്യമുള്ളവരും. പ്ലെസ്‌ബോ സ്വീകരിച്ചവര്‍ക്കും ആദ്യം വാക്‌സീന്‍ നല്‍കും. കാരണം ഇതിന്റെ പ്രതിരോധശക്തി എത്രനാള്‍ ഉണ്ടാകും എന്നറിയാനാണ്. ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് ശേഷമായിരിക്കും വാക്‌സീന്‍ നല്‍കുക.

രണ്ട് കുത്തി വയ്പുകള്‍ ആവശ്യമാണ്- ഒരു മാസം ഇടവിട്ട്. ഈ സംരക്ഷണം എത്ര നാള്‍ ഉണ്ടാകും എന്ന് അറിയാത്തതിനാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമാണോ എന്ന് ഇപ്പോള്‍ അറിയില്ല.

തങ്ങളുടെ കുട്ടികളെയും കൊച്ചുമക്കളെയും കാണാന്‍ കാത്തിരിക്കുന്ന അമേരിക്കക്കാര്‍ ഭയവും മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പിലും പരിക്ഷീണിതരാണ്. 95% ഫലപ്രദമായ വാക്‌സീനുകളാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
എന്നാല്‍ ഒരു അഭിപ്രായ സര്‍വേ കണ്ടെത്തിയത് 40% മോ അതിലധികമോ അമേരിക്കക്കാര്‍ ഒരു കോവിഡ്-19 വാക്‌സീന്‍ സ്വീകരിക്കുവാന്‍ തയ്യാറല്ല എന്നാണ്.
വ്ാക്‌സീന്‍ അപ്രൂവ് ചെയ്തു കഴിഞ്ഞാല്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രവെന്‍ഷന്‍ തീരുമാനിക്കും ആര്‍ക്കൊക്കെയാണ് യു.എസില്‍ ആദ്യം വാക്‌സീന്‍ ലഭിക്കേണ്ടതെന്ന്. തീരുമാനം സുതാര്യമായിരിക്കണമെന്നും അധികാരികളും രാഷ്ട്രീയക്കാരും മാത്രമല്ല, പൊതുജനങ്ങളും അംഗീകരിക്കുന്നതായിരിക്കണം എന്നാണ് ലോകരാജ്യങ്ങളിലെ ഹെല്‍ത്ത് മിനിസ്ട്രികള്‍ ആവശ്യപ്പെടുന്നത്.

കോവിഡ് മരണം കൂടുന്നു; ജനജീവിതം വഴി മുട്ടി നിൽക്കുന്നു  (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക