Image

കോവിഡിന് ആന്റിബോഡി ചികിത്സക്ക് എഫ്.ഡി.എ.അനുമതി നൽകി

Published on 22 November, 2020
കോവിഡിന് ആന്റിബോഡി  ചികിത്സക്ക് എഫ്.ഡി.എ.അനുമതി നൽകി
റിജനറോണിന്റെ കോവിഡ് 19 ആന്റിബോഡി മരുന്നിന് അടിയന്തര ഉപയോഗാനുമതി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ് ഡി എ നൽകി.  പ്രസിഡന്റ്   ഡൊണാൾഡ് ട്രംപ് കോവിഡ്ബാധിതനായിരിക്കെ ചികിത്സയുടെ ഭാഗമായി പ്രസ്തുത ആന്റിബോഡി നൽകി. 

വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിച്ച രോഗികൾക്കല്ല, നേരിയ  രോഗബാധയുള്ളവർക്ക് മാത്രമാണ് ഇത് അനുവദിച്ചിരിക്കുന്നതെന്ന് എഫ് ഡി എ വ്യക്തമാക്കി. 

ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ അനുകരിച്ചുകൊണ്ട്  രോഗം ഗുരുതരമാകുന്ന അവസ്ഥ ഇല്ലാതാക്കുന്നതാണ് ഈ ചികിത്സാരീതി. രണ്ടു മോണോക്ലോണൽ ആന്റിബോഡികളുടെ സംയുക്തമാണ്  റീജനറോൺ എന്ന മരുന്ന്. ഇതിന് സമാനമായ ഒന്ന് എലൈ  ലിലി കമ്പനി  വികസിപ്പിക്കുതിന് എഫ്ഡിഎ ഈ മാസം ആദ്യം അടിയന്തരാനുമതി നൽകിയിരുന്നു. 

കോവിഡ് വാക്‌സിന് ഒരു ഡോസിന് 25-30 ഡോളറിനുള്ളില്‍ വില ഈടാക്കുമെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേര്‍ണ. ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേര്‍ണ സിഇഒ വ്യക്തമാക്കി. ഈ നിരക്ക് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ ഇതിന് 1,854 രൂപ 2595 വരെ വിലയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക