Image

ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച മെച്ചപ്പെടുന്നു

Published on 21 November, 2020
ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച മെച്ചപ്പെടുന്നു

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്ബത്തിക പാക്കേജുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച മുമ്ബ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികള്‍. 


കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്ന് ആദ്യപാദത്തില്‍ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. 


എന്നാല്‍, രണ്ടാം പാദത്തില്‍ ഇത് കുറയുമെന്നും മൂന്നാം പാദത്തില്‍തന്നെ ജി.ഡി.പി. വളര്‍ച്ച പൂജ്യത്തിനു മുകളിലെത്തിയേക്കുമെന്നുമെല്ലാമാണ് വിലയിരുത്തല്‍.

നടപ്പു സാമ്ബത്തികവര്‍ഷം രണ്ടാം പാദത്തില്‍ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസര്‍ച്ച്‌ പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 


നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്. വിവിധ മേഖലകളില്‍ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികള്‍ നിലനില്‍ക്കുന്നതായി എസ്.ബി.ഐ.യുടെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക