Image

അപര്‍ണയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട

Published on 18 November, 2020
അപര്‍ണയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട


സൂരരൈ പോട്ര് കണ്ട ശേഷം അപര്‍ണ ബാലമുരളിയെ കുറിച്ച് വിജയ് ദേവരക്കൊണ്ട കുറിച്ചത് ഇങ്ങനെയാണ്. 
'എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?''സുഹൃത്തുക്കളൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. 

ട്വിറ്ററിലൂടെയാണ് വിജയ് തന്റെ അഭിപ്രായം പ്രകടമാക്കിയത്. ഞാന്‍ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടുന്നു. എത്ര യാഥാര്‍ഥ്യത്തോടെയാണ് ഇവര്‍ അഭിനയിച്ചിരിക്കുന്നത്. ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ജി.വി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനന്ദിക്കുന്നുവെന്നും വിജയ് ദേവരക്കൊണ്ട ട്വിറ്ററില്‍ കുറിച്ചു

യഥാര്‍ഥ കഥയുമായി എത്രത്തോളം സത്യസന്ധത പുലര്‍ത്തിയെന്നോ എത്രമാത്രം ഫിക്ഷനെന്നോ എനിക്ക് അറിയില്ല. ക്യാപ്റ്റന്റെ സിംപ്ലി ഫ്ലൈ എന്ന ബുക്ക് വായിച്ചാല്‍ കൂടുതല്‍ അറിയാമെന്നും വിജയ് ട്വീറ്റ് ചെയ്തു. സിനിമയെയും ബൊമ്മിയെയും സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും ഒരുപാട് പേരുടെ സ്വപ്നമാണ് ഈ ചിത്രമെന്നും അപര്‍ണ ബാലമുരളി ട്വിറ്ററിലൂടെ പറഞ്ഞു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക