Image

മുൻ യു.എസ്. അറ്റോർണി പ്രീത് ഭരാര സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ മേധാവി ആകുമോ?  

Published on 15 November, 2020
മുൻ യു.എസ്. അറ്റോർണി പ്രീത് ഭരാര സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ മേധാവി ആകുമോ?  

വ്യവസായികളെ തുണയ്ക്കുന്ന ട്രംപിന് പകരം  പ്രസിഡന്റ് സ്ഥാനത്ത് ഡമോക്രാറ്റായ  ജോ ബൈഡൻ എത്തുന്നത് ബാങ്കിങ്-നിക്ഷേപ രംഗത്ത് ആശങ്ക ഉണർത്തുന്നു. അവരുടെ പേടിസ്വപ്നമായ രണ്ടു നാമങ്ങളാണ് യു എസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നേതൃതലത്തിലേക്ക് ഉയർന്നു കേൾക്കുന്നത്.

കമ്മോഡിറ്റി ഫ്യുചർസ് ട്രേഡിങ്ങ് കമ്മീഷന്റെ തലപ്പത്തിരുന്ന കാലത്ത്  വോൾസ്ട്രീറ്റിനെ വിറപ്പിച്ച ഗാരി ഗെൻസ്ലറിനെയാണ് നിയുക്ത പ്രസിഡന്റ് സാമ്പത്തിക ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന വാർത്തയാണ് ഇതിന് കാരണം. എസ് ഇ സി യുടെ തലവനായി ഗെൻസ്ലർ നിയമിതനാകുന്നതിന്റെ സാധ്യതയും ആശങ്ക ഇരട്ടിയാക്കുന്നു. 

 വാഷിംഗ്ടൺ ലോബികളും വ്യാപാര -വാണിജ്യ സംഘങ്ങളും എസ് ഇ സി മേധാവിയായായി  വരാൻ കൂടുതൽ യോഗ്യനായി കരുതുന്നത് മൻഹാട്ടനിലെ പ്രോസിക്യൂട്ടർ ആയിരുന്ന പ്രീത് ഭരാരയെയാണ്.  2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള  ദശകത്തിൽ, ആഭ്യന്തര  വ്യാപാരം സംബന്ധിച്ച്  സമഗ്രമായ അന്വേഷണങ്ങൾ നടത്തി ഭരാര  വോൾസ്ട്രീറ്റിൽ മുന്നേറി. 

ഗെൻസ്ലെരാണോ ഭരാരയാണോ എന്നതുസംബന്ധിച്ച് ബൈഡന്റെ വൃത്തങ്ങളിൽ നിന്ന് വിവരം ലഭ്യമായിട്ടില്ല. 

ട്രഷറി സെക്രട്ടറി, അറ്റോർണി ജനറൽ എന്നിങ്ങനെയുള്ള ഉയർന്ന തസ്തികകളിലേക്ക് അടുത്ത മാസം വരെ നോമിനികളെ  നിർദ്ദേശിക്കില്ലെന്നാണ് ബൈഡൻ പറഞ്ഞിരിക്കുന്നത്. 

വാൾസ്ട്രീറ്റിൽ  മിതവാദികളും പുരോഗഗമനവാദികളുമായ ഡെമൊക്രാറ്റുകളിക്കിടയിൽ  പോര് , നിയമനങ്ങളുടെ സമയത്ത് പതിവാണ്. ലിബറലായ സെനറ്റർ എലിസബത്ത് വാറൻ  അടക്കമുള്ളവർ കർക്കശക്കാരനായ ഒരാളെയാകും പരിഗണിക്കുക. ഇത് ബൈഡനെ സമ്മർദ്ദത്തിലാക്കും.  സാമ്പത്തിക ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ ബൈഡൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.  

പുരോഗമനവാദികൾ കാര  സ്‌റ്റെയ്‌നിന്റെ പേര് നിർദ്ദേശിച്ചേക്കാം.  തന്റെ കാലയളവിൽ , കാര വോൾസ്ട്രീറ്റിലെ ബാങ്കുകളുമായി  ഏറ്റുമുട്ടിയിട്ടുണ്ട്. നിലവിലെ എസ് ഇ സി കമ്മീഷണർ അലിസൺ ലീയും സാധ്യതപ്പട്ടികയിലുണ്ട്. 

ബിൽ ക്ലിന്റന്റെ ട്രഷറി വകുപ്പിലെ നയപരമായ പ്രവർത്തനങ്ങൾക്കിടയിൽ , ലിംബാറിന്റെ കൃത്രിമത്വത്തെക്കുറിച്ചുള്ള ആഗോള അന്വേഷണത്തിന്  നേതൃത്വം നൽകി ഗെൻസ്ലർ വോൾസ്ട്രീറ്റിലെ എൻഫോഴ്‌സ്‌മെന്റ് രംഗവുമായി കൊമ്പുകോർത്തിട്ടുണ്ട്. തൽഫലമായി ബില്യൺ കണക്കിന് ഡോളറുകളാണ് പിഴയായി ബാങ്കിൽ എത്തിയത്. മേൽക്കൈ നൽകുന്ന നിരവധി പ്രവർത്തനങ്ങൾ ഗെൻസ്‌ലറിന്റെ അക്കൗണ്ടിലുണ്ടെങ്കിലും അദ്ദേഹം എസ് ഇ സി നിയമനം ആഗ്രഹിക്കുന്നുണ്ടോ എന്നറിയില്ല. 

ജസ്റ്റിസ് ഡിപ്പാർട്മന്റിൽ പ്രധാന പ്രതിയോഗിയായി നിലകൊള്ളുന്ന ഭരാരയെ  സംബന്ധിച്ച് എസ് ഇ സി നിയമനം ഒരു സമാശ്വാസ സമ്മാനമായിരിക്കും. 2009 ൽ ന്യൂയോർക്കിന്റെ സതേൺ ഡിസ്ട്രിക്ടിലെ യു.എസ് .അറ്റോർണി ആയിരുന്ന ഇദ്ദേഹത്തെ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ 2017 ൽ പുറത്താക്കി. സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക് ഷുമറിന്റെ  പ്രധാന സഹായിയായിരുന്നു ഒരുകാലത്ത് ഭരാര.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക