Image

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം നവംബർ 15 ഞായറാഴ്‌ച

Published on 14 November, 2020
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം  നവംബർ 15 ഞായറാഴ്‌ച
ന്യൂജേഴ്‌സി :  വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് , കേരള പിറവി ദിനാഘോഷം സൂം മീറ്റിംഗ് മുഖേനെ നവംബർ 15 ഞായറാഴ്‌ച വൈകിട്ട് 7  മണിക്ക്  സംഘടിപ്പിച്ചിരിക്കുന്നു.  

WMC  ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്

കോവിഡ് മഹാമാരിയുടെ വ്യാപനം  അമേരിക്കയിൽ വലിയ രീതിയിൽ വർധിച്ചു വരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് മൂലം ജനങ്ങൾക്കുണ്ടാകുന്ന മാനസിക ക്ലേശങ്ങളും , ബുദ്ധിമുട്ടുകളും  വൻ സാമൂഹിക വിപത്തായിമാറികൊണ്ടിരിക്കുന്ന അവസ്ഥയിൽ  , കോവിഡ് ഉയർത്തുന്ന മാനസിക പ്രശ്നങ്ങളെ ഫലപ്രദമായി എങ്ങനെ നേരിടാമെന്നതിനെ ആസ്പദമാക്കി തയാറാക്കിയിരിക്കുന്ന ചർച്ചയാണ് പ്രോഗ്രാമിന്റെ പ്രധാന ആകർഷണം .

ഡോ റോയ് എബ്രഹാം (സെക്രട്ടറി ജനറൽ , വേൾഡ് സൈക്കിയാട്രിക് അസോസിയേഷൻ) , ഡോ ടില്ലി വർഗീസ്  എം ഡി (Infectious disease)
 ,  ഡോ അബി കുര്യൻ എം ഡി (സൈക്കിയാട്രിസ്റ് )   , ഡോ ജൂളി കോശി DNP  എന്നിവർ  ചർച്ചക്ക് നേതൃത്വം കൊടുക്കും.  

കേരള പിറവി ദിനാഘോഷത്തിന് നിറപ്പകിട്ടേകാൻ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്  ഒരുക്കിയിരിക്കുന്ന കലാവിരുന്നിൽ , പ്രശസ്ത Neenz  Eventia  ഡാൻസ് ടീം അംഗങ്ങളുടെ  നൃത്തം,  അമേരിക്കയിലെ അനുഗ്രഹീത മലയാളി ഗായകർ  അണിയിച്ചൊരുക്കിയിരികുന്ന ശ്രുതിമധുരമായ ഗാനങ്ങൾ എന്നിവ ചടങ്ങുകളുടെ മറ്റ്‌  ആകർഷണമാണ്

കേരളപിറവിദിനാഘോഷത്തിനോട് അനുബന്ധിച്ചു കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  സാമൂഹിക  പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ചർച്ച സംഘടിപ്പിക്കുകയും , കേരള തനിമയുള്ള കലാവിസ്മയങ്ങളെ കോർത്തിണക്കി ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം ഈ പരിപാടി സംഘടിപ്പിച്ചതിലുള്ള അഭിമാനവും സന്താഷവും ന്യൂജഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനേഷ് തമ്പി രേഖപ്പെടുത്തി

കോവിഡ് ഉയർത്തുന്ന വലിയ മാനസിക വെല്ലുവിളികളെ തരണം ചെയ്യാൻ  വേൾഡ് സൈക്കിയാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ റോയ് എബ്രഹാം ഉൾപ്പെടെ  , അമേരിക്കയിലെ മികച്ച മലയാളി മെഡിക്കൽ പ്രൊഫെഷനൽസിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള   സെമിനാർ സംഘടിപ്പിച്ചത്   ന്യൂ ജഴ്‌സി പ്രൊവിൻസിനു  വലിയ മുതൽകൂട്ടാനെന്നു   ചെയർമാൻ ഡോ ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു 

കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് ഓരോ പ്രവാസിക്കും , ദൈവം വരം തന്ന മഹാനുഭൂതിയാണെന്നും , കേരളം എന്ന കൊച്ചു ദേശത്തിന്റെ അറുപത്തി നാലാം പിറവി ആഘോഷിക്കുന്ന വേളയിൽ ഇത്തരത്തിലുന്ന വിദ്യാനപ്രദമായ സെമിനാറും കലാപരിപാടിയും  സംഘടിപ്പിക്കാനായത്തിലുള്ള  സന്തോഷം പങ്കു വെക്കുന്നതിനൊപ്പം , എല്ലാവർക്കും കേരള പിറവിദിനത്തിന്റെ ആശംസകളും നേർന്നു ക്കൊള്ളുന്നതായി സെക്രട്ടറി ഡോ ഷൈനി രാജു അറിയിച്ചു

കോവിഡ് മൂലം അനേകം ആളുകൾക്ക് ജോലി നഷ്ടപെട്ടത് കാരണമുണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധി , കുട്ടികൾ സ്കൂളിൽ പോകാനാകാതെ വീട്ടിൽ തന്നെ ഒതുങ്ങി ഇരിക്കുമ്പോഴത്തെ പ്രശ്നങ്ങൾ , ആശുപത്രിയിൽ  കോവിഡ് വെല്ലുവിളി ഉയർത്തുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ആതുരസേവാപ്രവർത്തകർ  , ഇവർക്കൊക്കെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മാനസിക ആരോഗ്യം മികച്ച  രീതിയിൽ നിലനിർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ് റിങ്കിൾ ബിജു അഭിപ്രായപ്പെട്ടു .

പ്രശസ്ത തെന്നിന്ധ്യൻ നടി മന്യ നായിഡു ചടങ്ങിൽ felicitation address നൽകി സംസാരിക്കും ....ലക്ഷ്മി പീറ്റർ ആണ് മോഡറേറ്റർ  ചുമതല നിർവഹിക്കുന്നത്

 WMC  ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ , പ്രസിഡന്റ്  ജിനേഷ് തമ്പി , അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കൽ , സെക്രട്ടറി ഡോ ഷൈനി രാജു, വനിതാ ഫോറം പ്രസിഡന്റ് റിങ്കിൾ ബിജു, വനിതാ ഫോറം സെക്രട്ടറി എലിസബത്ത് അമ്പിളി കുര്യൻ എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോർഡും പരിപാടികൾക്ക് നേതൃത്വം കൊടുക്കും

അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡന്റ് തങ്കം അരവിന്ദ് , സെക്രട്ടറി ബിജു ചാക്കോ, ഗ്ലോബൽ ചെയർമാൻ ഡോ എ വി അനൂപ്, പ്രസിഡന്റ് ജോണി കുരുവിള , അമേരിക്ക  റീജിയൻ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ, അമേരിക്ക റീജിയൻ മുൻ പ്രസിഡന്റ് ജെയിംസ് കൂടൽ  ഉൾപ്പെടെയുള്ള  വിവിധ ഗ്ലോബൽ , പ്രൊവിൻസ് നേതാക്കൾ പരിപാടിക്കു  ആശംസകൾ നേർന്നു  

ഫ്ലവർസ്  ടി വി  ഫേസ്ബുക്കിലൂടെ പ്രോഗ്രാം ലൈവ് ആയി സംപ്രേക്ഷണം ചെയ്യും

മീറ്റിംഗ് ലോഗിൻ  ചെയ്യാനുള്ള വിവരങ്ങൾ ചുവടെ :

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം  നവംബർ 15 ഞായറാഴ്‌ച
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം  നവംബർ 15 ഞായറാഴ്‌ച
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം  നവംബർ 15 ഞായറാഴ്‌ച
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം  നവംബർ 15 ഞായറാഴ്‌ച
Join WhatsApp News
Original or Duplicate? 2020-11-14 18:18:13
എന്താ കഥ, ഇ-മലയാളിയിൽ രാവിലേയും ഉച്ചക്കും വൈകുന്നേരവും വേൾഡ് മലയാളി വാർത്തകൾ മാത്രം. നല്ല കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ! ഒറിജിനലുകാർ ഒരു പരസ്യം കൊടുക്കഡേയ്, വേൾഡ് മലയാളിക്ക് മറ്റെങ്ങും ശാഖകളില്ല... സംഘിമാത്ര വേൾഡ് ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക