Image

ചിക്കാഗൊ ഡ്രൈവിംഗ് സർവീസ് ഓഫീസുകൾ ഡിസംബർ 7 വരെ അടച്ചിടും

പി.പി.ചെറിയാൻ Published on 14 November, 2020
ചിക്കാഗൊ ഡ്രൈവിംഗ് സർവീസ് ഓഫീസുകൾ ഡിസംബർ 7 വരെ അടച്ചിടും
ചിക്കാഗൊ :- ഇല്ലിനോയ് സംസ്ഥാനത്തെ മുഴുവൻ ഡ്രൈവർ സർവീസസ് ഓഫീസുകളും  ചൊവ്വാഴ്ച മുതൽ ഡിസംബർ 7 വരെ അടച്ചിടുന്നതാണെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജെസ്സി വൈറ്റ് നവംബർ 13 വെള്ളിയാഴ്ച അറിയിച്ചു.
ഓഫീസുകൾ അടഞ്ഞുകിടക്കുമ്പോഴും ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ , ലൈസൻസ് പ്ലേറ്റ് സ്റ്റിക്കർ എന്നിവ ഓൺലൈനിലൂടെ ലഭ്യമാണെന്ന് അറിയിപ്പിൽ പറയുന്നു. കോവിഡ് 19 പാൻഡമിക്ക് സംസ്ഥാനത്ത് വീണ്ടും വ്യാപകമാകുന്നതാണ് ഓഫീസുകൾ അടച്ചിടുന്നതിന് നിർബന്ധിതമാക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
പ്രത്യേക സാഹചര്യത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഐ ഡി കാർഡുകളും പുതുക്കുന്നതിന് 2020 ജൂൺ 1 വരെ കാലാവധി നീട്ടിക്കൊടുത്തിരുന്നു.
ട്രക്ക് ഡ്രൈവർമാരുടെ സി.ഡി.എൽ ഫെസിലിറ്റികൾ തുറന്ന് പ്രവർത്തിക്കുന്നതാണ്.
വൈകുന്നേരം വീടുകളിൽ എല്ലാവരും ഒരുമിച്ചിരുന്ന് വായന പരിശീലിക്കണമെന്ന് സെക്രട്ടറി നിർദ്ദേശിച്ചു. ഇല്ലിനോയ് സംസ്ഥാനത്ത് നവംബർ 13 വെള്ളിയാഴ്ച 15415 പുതിയ കോവിസ് 19 കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർച്ചയായി നാലാം ദിവസമാണ് റിക്കാർഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നത്.
മാർച്ചു മാസം പകുതിയോടെ മഹാമാരി നിയന്ത്രിക്കുന്നതന് ഡ്രൈവിംഗ് ഫെസിലിറ്റികൾ അടച്ചിട്ടിരുന്നു. ജീവനക്കാരുടെയും പബ്ളിക്കിന്റെയും ആരോഗ്യ സുരക്ഷയെ കണക്കിലെടുക്കേണ്ടതുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
ചിക്കാഗൊ ഡ്രൈവിംഗ് സർവീസ് ഓഫീസുകൾ ഡിസംബർ 7 വരെ അടച്ചിടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക