Image

ഫൊക്കാനയിലെ ഒത്തുതീര്‍പ്പ് പ്രഹസനം അടിസ്ഥാനരഹിതം: ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മറ്റി

Published on 14 November, 2020
ഫൊക്കാനയിലെ ഒത്തുതീര്‍പ്പ് പ്രഹസനം അടിസ്ഥാനരഹിതം: ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മറ്റി
ന്യൂജേഴ്‌സി: ഫൊക്കാനയിലെ തര്‍ക്കങ്ങളും, പിളര്‍പ്പുകളും അവസാനിച്ചുവെന്ന് വരുത്തിത്തീര്‍ക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലന്ന് ഫൊക്കാനാ പ്രസിഡന്റ് സുധാ കര്‍ത്ത. സംഘടനയുടെ വരും വര്‍ഷങ്ങളിലേക്കുള്ള പ്രധാന ഭാരവാഹിത്വങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതാണ് ഈ ഒത്തുതീര്‍പ്പു നാടകങ്ങളെന്ന് സുധാ കര്‍ത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ പങ്കെടുത്ത ടോമി കൊക്കാട്ട് (ജനറല്‍ സെക്രട്ടറി), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (എക്‌സി. വൈസ് പ്രസിഡന്റ്), ഷീലാ ജോസഫ് (ട്രഷറര്‍), എബ്രഹാം കളത്തില്‍ (വൈസ് പ്രസിഡന്റ്), സുജ ജോസ് (ജോയിന്റ് സെക്രട്ടറി),  ലൈസി അലക്‌സ് (വനിതാ ചെയര്‍ പേഴ്‌സണ്‍),  പ്രസാദ് ജോണ്‍ (ജോയന്റ് ട്രഷറര്‍) എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു.

ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ രീതികളെ മലക്കംമറിച്ച് അടുത്ത അഞ്ച് കണ്‍വന്‍ഷനുകളിലേക്കുള്ള സ്ഥാനമാനങ്ങള്‍ വിതരണം ചെയ്തിരിക്കുകയാണ്. ഇതിലൂടെ അംഗ സംഘടനകളുടെ വോട്ടവകാശവും അധികാരവും ധ്വംസിക്കുകയും അവരെ വെറും നോക്കുകുത്തികളാക്കുകയുമാണ്.

ഫൊക്കാനയിലെ പ്രധാന പ്രവര്‍ത്തകരുടെ ഫോട്ടോ ക്ലിപ്പുകള്‍ ചേര്‍ത്ത് ഒത്തുതീര്‍പ്പിന്റെ നുണ പ്രചാരണം നടത്തുന്ന ഇക്കൂട്ടര്‍ ഫൊക്കാനയില്‍ വിശ്വസിക്കുന്ന നല്ലവരായ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് ചില മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നത് അക്ഷന്ത്യവ്യമായ തെറ്റാണ്. ഒത്തുതീര്‍പ്പിനും സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്‍ എതിരല്ല. അത് സംഘടനയുടെ ഭരണഘടനയ്ക്ക് അനുകൂലമായിരിക്കണം. പ്രത്യേക താല്പര്യങ്ങള്‍ക്ക് സ്ഥാനമില്ല. ഭാഗംവയ്ക്കാന്‍ ഫൊക്കാന നേതൃത്വം ആരുടേയും കുടുംബസ്വത്ത് അല്ല. കഴിഞ്ഞ പത്തു വര്‍ഷമായി നിരന്തരമായി ഫൊക്കാനയെ ദുര്‍ബലപ്പെടുത്തുവാനും തന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ തെരഞ്ഞെടുത്ത്, ഓരോ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ ,അമേരിക്കന്‍ പ്രവാസികളെ വഞ്ചിക്കുകയാണ്. അവരുടെ അവകാശങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കുകയാണ്.

ഭരണഘടനയനുസരിച്ച് ഒരു ജനറല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുകയും സംഘടനയെ ശക്തിപ്പെടുത്തുവാനുള്ള തീരുമാനങ്ങളെടുത്തത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ്. സുധാ കര്‍ത്തായെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും നിലവിലെ കമ്മറ്റികളിലെ ഒഴിവുകള്‍ നികത്തുകയും ചെയ്തിരുന്നു. തികച്ചും നിയമപരമായാണ് ഈ യോഗം ചേര്‍ന്നത്.

സ്വേച്ഛാപരവും തന്നിഷ്ട സ്വഭാവവും മാത്രം നടത്തുന്ന ഒരു കൂട്ടം ഹിപ്പോക്രാറ്റുകള്‍ ഈ സംഘടനയെ നിരന്തരമായി ദുര്‍ബലപ്പെടുത്തുകയാണ്. ഇത് തുടങ്ങിയിട്ട് ഒരു ദശകത്തോളമായി .ക്വാറമില്ലാതെയും ക്രമവിരുദ്ധങ്ങളായ നടപടി ക്രമത്തിലൂടെയും സംഘടനയെ കൈപ്പിടിയിലാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ് .അപഹസനീയമാണ്.ഇവര്‍ക്കെതിരെ ജാഗ്രതയായിരിക്കണമെന്ന് ഫൊക്കാനാ എക്‌സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു.
Join WhatsApp News
Anthappan 2020-11-14 16:06:17
പൊതുജനങ്ങളിൽ നിന്നും കാശും പിരിച്ചു കല്ലും കുടിച്ചു നടക്കുന്ന ഇവനെയൊക്കെ ഓടിക്കണം. ഇവന്മാർക്കൊക്കെ കൂട്ട് നിന്ന് പത്രത്തില് പടം വരാനായി ചുണ്ടും ചുവപ്പിച്ചു പുട്ടിയുമടിച്ചു കുറെ പെണ്ണുങ്ങളുമുണ്ട് . ഇപ്പോൾ എല്ലാ സ്റ്റേറ്റിലും പ്രസിഡന്റുമാരെ തിരഞ്ഞെടുത്തു പരസ്യവും പണപ്പിരിവും നടത്താനായി വേൾഡ്വേ മലയാളി എന്ന ഒരു പേരിൽ മാരക വിഷങ്ങൾ ഇറങ്ങിയിട്ടുണ്ട്. . ഈ പണ്ടാരക്കാലന്മാരെ ബൈഡൻ ഒന്ന് വിലക്കിയിരുന്നെങ്കിൽ എന്നാശിച്ചു പോകുവാ.
Raju Mylapra 2020-11-14 07:23:14
ഒരു അപേക്ഷ: ദയവായി FOKANA - യിലെ പ്രശനങ്ങൾ അവസാനിപിപ്പിക്കരുത്. ഇപ്പോൾ തിരങ്ങെടുക്കപ്പെട്ട ജോർജി ഫ്ലോറിഡായും, നിലവിലുള്ള പ്രസിഡന്റ് മാധവൻ നായരും, സമവായ പ്രസിഡന്റ് സുധ കർത്തയും, നിയുക്ത പ്രസിഡന്റ് ലീല മാറേറ്റും എനിക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഈ കൊറോണ കാലത്തു കേരളത്തിൽ ഇരുന്നു ഈമലയാളീ വായിക്കുമ്പോൾ ഫലിതബിന്ദുക്കൾ വായിക്കുന്ന സുഖമാണ്. ഒരു സംശയം മാത്രം... നിങ്ങൾ കുറച്ചു പേർക്ക് പടം അടിച്ചു കാണാമെന്നല്ലാതെ, സാധാരണ അമേരിക്കൻ മലയാളികൾക്ക് ഇത്തരം സംഘടങ്ങൾ കൊണ്ട് എന്ത് പ്രയോജനം? സാവകാശം ഒന്ന് ചിന്തിച്ചു നോക്കൂ. ഫോമയെക്കുറിച്ചുള്ള അഭിപ്രായം പിന്നാലെ. ഒന്ന് ഷൈൻ ചെയ്യാൻ പോലും പറ്റുന്നില്ലല്ലോ? ലോക സമസ്‌തോ സുഖിനോ ഭവന്തു. എല്ലാവര്ക്കും നന്മകൾ മാത്രം നേരുന്നു...
Pakalomattom Achayan 2020-11-16 11:45:03
..മക്കളൊക്കെ ഒരു കാര്യം ചെയ്യൂ, നാലു അസോസിയേഷനായങ്ങു രജിസ്റ്റർ ചെയ്യ് മാധവൻ നായർ പ്രസിഡന്റ് ട്ടയുള്ള അസോസിഷൻ പുതിയ പേര് "മാക്കാനാ", ജോർജി പ്രസിഡന്റ് - "ജോക്കി"യാന , സുധ പ്രസിഡന്റ് -"സുഖി"യാന , ലീല പ്രസിഡന്റ് - "ലീക്കിയാനാ", കോക്കാട് പ്രസിഡന്റ്-"കൊക്കിയാന"......, ഇനിയർക്കെങ്ങിലും???
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക