Image

അഹം ദ്രവ്യാസ്‌മിയുമായി ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക നവംബർ 14ന്

അജു വാരിക്കാട്‌ Published on 14 November, 2020
അഹം ദ്രവ്യാസ്‌മിയുമായി ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക നവംബർ 14ന്
ന്യൂയോര്‍ക്ക്: അറുപത്തിനാലാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല) ഒരുക്കുന്ന കേരള സോഷ്യല്‍ ഡയലോഗ്‌സ് സീരീസിലെ അഞ്ചാമത്തേതും അവസാനത്തേതുമായ  സെഷന്‍ നവംബര്‍ 14 ശനിയാഴ്ച്ച രാവിലെ ന്യൂയോര്‍ക്ക് ടൈം 11:30 ന് ആരംഭിക്കും.

"അഹം ദ്രവ്യാസ്‌മി - മലയാളിയുടെ സയൻസിക ചിന്തകൾ" എന്ന ശാസ്ത്ര സംവാദ സെഷൻ ആണ് ഇത്.  വൈശാഖൻ തമ്പിയും നാസിർ ഹുസൈനും ഈ സെഷന് നേതൃത്വം നൽകും .

സെഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാദേശിക സമയങ്ങളില്‍ താഴെയുള്ള സൂം ഐഡി ഉപയോഗിക്കാം. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം (വെബ് കാസ്റ്റിംഗ് ) ഉണ്ടായിരിക്കുന്നതാണ് എന്ന് അലയുടെ ഭാരവാഹികള്‍ അറിയിച്ചു.

സൂം മീറ്റിംഗ് ലിങ്ക്:

https://us02web.zoom.us/j/86056006272

സൂം മീറ്റിംഗ് ഐഡി: 860 5600 6272

അല ഫേസ്ബുക് പേജ് ലിങ്ക്:

https://www.facebook.com/ArtLoversOfAmerica/
Join WhatsApp News
അല മത്തായി 2020-11-14 00:59:39
ചുമ്മാ വേസ്റ്റ് ഓഫ് ഔർ ടൈം. നാട്ടിലെ, കേരളത്തിലെ കുറെ സൊ കോൾഡ് ദിവ്യന്മാർ വന്നു അവരും, മോഡറേറ്ററും മാത്രം കുറച്ചു കാര്യവും അതിന്റെ ഇരട്ടി വിഡ്ഢിത്തവും വിളമ്പുന്ന കുറച്ച് അലയുടെ പരിപാടി കണ്ടതാണ്. ഇവിടുത്തെ, USA യിലെ കേൾവിക്കാർക്ക് പറയാനോ ചോദിക്കാനോ ഒരവസരവും നൽകാത്ത ഒരു ബോറിങ് one way പരിപാടി . അലയുടെ അലമ്പു പരിപാടി. ജനാധിപത്യമില്ലാത്ത ഒരു പരിപാടി. സമയമുള്ള ഉറക്കം തൂങ്ങികൾക്കു പോകാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക