ബുദ്ധിമാന്
പട്ടത്തേക്കാള്‍
വിഡ്ഢിയാവുന്നതാണ്
എനിക്കിഷ്ടം
ബുദ്ധിമാന്റെ
ആത്മസംഘര്ഷങ്ങളില്ല
സംശയങ്ങളില്ല
താരതമ്യങ്ങളില്ല
പരാജയഭീതിയില്ല
എന്തിന്
വിഡ്ഢിയാക്കപ്പെടുന്നത് പോലും
അയാളറിയുന്നില്ല
ഒരു ചിരിയില്‍
ഒരു വാക്കില്‍
ഒലിച്ചുപോകുന്ന
പരിഭവങ്ങളും
പിണക്കങ്ങളും മാത്രം
പകലിന്റെ
അലോസരങ്ങളില്ലാതെ
രാത്രിയുടെ മഞ്ചത്തില്‍
സുഖനിദ്ര
നാളേക്കിനി വീണ്ടും
വിഡ്ഡി വേഷം കെട്ടാന്‍
ഒരു ബുദ്ധിമാന്റെ
ആത്മദാഹത്തിനായ് ..