Image

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പോരാട്ടം തുടരും: ഡോ. ജി. മാധവന്‍ നായര്‍

Published on 09 June, 2012
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പോരാട്ടം തുടരും: ഡോ. ജി. മാധവന്‍ നായര്‍
മനാമ: എസ്‌ ബാന്റ്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഐ.എസ്‌.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ പ്രസ്‌താവിച്ചു. ബഹ്‌റിനിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

സര്‍ക്കാരിന്‌ തന്‍െറ മുന്‍കാല സേവനങ്ങളും അനുഭവ പരിജ്ഞാനവും ആവശ്യമാണെന്ന്‌ തോന്നുമ്പോള്‍ അത്‌ നല്‍കാന്‍ സന്നദ്ധനാണെന്നും സര്‍ക്കാരിന്‍െറ ഔദ്യാഗിക കൃത്യ നിര്‍വഹണത്തില്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുകയെന്നത്‌ ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ ബാന്‍ഡ്‌ വിവാദത്തില്‍ 2.75 ലക്ഷം കോടി നഷ്ടമുണ്ടായെന്ന്‌ തുടക്കത്തില്‍ പറഞ്ഞവര്‍ പിന്നീട്‌ ഒട്ടും നഷ്ടമുണ്ടായിട്ടില്ലെന്ന്‌ മാറ്റിപ്പറഞ്ഞു. നഷ്ടമുണ്ടായില്ലെങ്കില്‍ പിന്നെ എവിടെയാണ്‌ പ്രശ്‌നമുള്ളത്‌? പൊതു രേഖയല്ലാത്തതുകൊണ്ടു തന്നെ ബി.കെ. ചതുര്‍വേദി കമ്മിറ്റി റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കമെന്താണെന്ന്‌ ഇതുവരെ മനസ്സിലായിട്ടില്ല. ആര്‍.ടി.ഐ പ്രകാരം നല്‍കിയ അപേക്ഷയില്‍ തൃപ്‌തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പോരാട്ടം തുടരും: ഡോ. ജി. മാധവന്‍ നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക