Image

സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ കൃത്യമായി പുരോഗമിക്കുന്നു

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 June, 2012
സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ കൃത്യമായി പുരോഗമിക്കുന്നു
അറ്റ്‌ലാന്റാ : 2012 ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റയില്‍ ജോര്‍ജിയ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കുന്ന സീറോ മലബാര്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പുരോഗമിക്കുന്നതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം അഗസ്തി അറിയിച്ചു.

കണ്‍വെന്‍ഷന്റെ നാളിതുവരെയുള്ള പുരോഗതികള്‍ വിലയിരുത്തുന്നതിനായി അറ്റ്‌ലാന്റായിലെ സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കമ്മറ്റിയോഗത്തില്‍ നാളിതുവരെയുള്‌ല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയു ചെയ്തു.
കണ്‍വെന്‍ഷനില്‍ വിശിഷ്ടാതിഥികളായി നാട്ടില്‍ നിന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരി, മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊജന്നെടം, ഇന്‍ഡോര്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് അ
റിയിച്ചിട്ടുണ്ട്. കൂടുതല്‍ മതമേലദ്ധ്യക്ഷന്‍മാര്‍ വന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. മാത്യൂ ഇലവുങ്കല്‍, എംഎസ്എഫ്എസ് പ്രൊവിന്‍ഷ്യല്‍ ഫാ.എബ്രഹാം വെട്ടുവയലില്‍ തുടങ്ങി നിരവധി പ്രമുഖരായ വൈദികര്‍ കണ്‍വെന്‍ഷനില്‍ സുവിശേഷ പ്രഘോഷണം നടത്തും.

എല്ലാ ദിവസവും വൈകുന്നേരം 8 മണിമുതല്‍ 11 വരെയുള്ള സമയം പ്രൊഫഷണല്‍ കലാപരിപാടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

ആദ്യദിവസമായ വ്യാഴാഴ്ച വൈകീട്ട് 3 മണിയോടെ ദിവ്യബലിയും തുടര്‍ന്ന് സാംസ്‌കാരിക ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങുകളും നടക്കും.

പ്രസിദ്ധ സംഗീതസംവിധായകന്‍ ഫാ.മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ സംവിധാനം നിര്‍വ്വഹിച്ച് അല്‍ഫോന്‍സാ ഇടവക അവതരിപ്പിക്കുന്ന നൃത്തസംഗീത നാടകത്തോടുകൂടി കലാപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ഷിക്കാഗോ കത്തീഡ്രല്‍ നേതൃത്വം നല്‍കുന്ന പ്രത്യേക കലാപരിപാടി അവതരിപ്പിക്കുക. രാത്രി 9 മുതല്‍ പ്രസിദ്ധ ക്രിസ്ത്രീയ ഗായകന്‍ പാട്ടു പാതിരി എന്നറിയപ്പെടുന്ന ഫാ.പോള്‍ പൂവ്വത്തിങ്കല്‍ ടീം നയിക്കുന്ന ക്രിസതീയ ഗാനമേള അരങ്ങേറും.

രണ്ടാം ദിവസം വൈകീട്ട് 8മണി മുതല്‍ പ്രസിദ്ധ അമേരിക്കന്‍ ഗായകനും, യുവജനങ്ങള്‍ക്കു ഹരവുമായ മാറ്റ് മഹര്‍ നയിക്കുന്ന സംഗീതപരിപാടി തുടര്‍ന്ന് യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന സീറോ ഷോകെയ്‌സ് എന്ന പ്രത്യേക കലാപരിപാടികള്‍ നടക്കും.

മൂന്നാം ദിവസം വൈകീട്ട് 7മുതല്‍ ബാങ്ക്വറ്റും തുടര്‍ന്ന് റിമി ടോമി, വിവേകാനന്ദന്‍, പ്രദീപ് ബാബു ടീം നയിക്കുന്ന സംഗീത നിശയും മറ്റു കലാപരിപാടികളും അരങ്ങേറും.

ദേശീയ തലത്തില്‍ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിനും രജിസ്‌ട്രേഷന്‍ സംബന്ധമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ആളുകളുടെ സംശയങ്ങളും ചോദ്യങ്ങളും സമയോചിതമായി പരിഹരിക്കുന്നതിനും ഇടവക റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍മാരുമായി കൃത്യമായി ബന്ധപ്പെട്ട് പുരോഗതികള്‍ വിലയിരുത്തുന്നതിനും, കണ്‍വെന്‍ഷന്‍ സംബന്ധമായ വിവരങ്ങള്‍ കൃത്യമായി എല്ലാ ഇടവകകളിലും മിഷനുകളിലും എത്തിക്കുന്നതിനും വേണ്ടി മാത്യൂ ജേക്കബ് തോട്ടുമാരിയുടെ നേതൃത്വത്തില്‍ താഴെ പറയുന്നവരടങ്ങിയ ഒരു നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കിയതായും ശ്രീ അഗസ്തി അറിയിച്ചു.

മാത്യൂ ജേക്കബ് തോട്ടുമാരില്‍
ജോണ്‍ ഒരൊത്ത്
ഷൈബി തോമസ് വിതയത്തില്‍
ബോബി ജോസഫ് പൂവത്തുങ്കല്‍
ജോര്‍ജ് വര്‍ഗീസ്
സാബു തോമസ് വാടയില്‍
സക്കറിയാസ് വാച്ചാപറമ്പില്‍

ഈ കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നവര്‍ക്ക് ഒരു പ്രത്യേക അനുഭവം ആയിരിക്കുമെന്നു, ജൂണ്‍ 30-#ാ#ം തീയതിവരെ സൗജന്യനിരക്കില്‍ (1250 ഡോളര്‍)രജിസ്ട്രര്‍ ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കുമെന്നും അതിനുശേഷം രജിസ്‌ട്രേഷന്‍ തുക 1400 ഡോളര്‍ ആയി ഉയര്‍ത്തുമെന്നും അഗസ്തി അറിയിച്ചു.
സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ കൃത്യമായി പുരോഗമിക്കുന്നു
സക്കറിയാസ് വാച്ചാപറമ്പില്‍, മാത്യൂ ജേക്കബ് തോട്ടുമാരില്‍, സാബു തോമസ് വാടയില്‍, ജോണ്‍ ഒരൊത്ത്, ബോബി ജോസഫ് പൂവത്തുങ്കല്‍, ജോര്‍ജ് വര്‍ഗീസ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക