Image

ട്രമ്പിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന സംഘത്തിൽ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ്‌

ജീമോൻ റാന്നി Published on 30 October, 2020
ട്രമ്പിന്റെ പ്രചാരണ  തന്ത്രങ്ങൾ മെനയുന്ന സംഘത്തിൽ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ്‌
ന്യൂയോർക്ക്‌: ലോകം മുഴുവൻ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും മലയാളി ടച്ച്. അതെ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാവുന്നു. സ്ഥാനാർത്ഥിയായല്ല എന്ന് മാത്രം.

റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്ന സംഘത്തിലെ  അംഗമാണ് സ്റ്റാൻലി ജോർജ്. ട്രംപിന്റെ രണ്ടാമൂഴം സ്റ്റാൻലിയുടെ തന്ത്രങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് പറയാം. റിപ്പബ്ലിക്കൻ പാർട്ടിയുടെ വോട്ടർമാരെ പ്രചാരണത്തിന് ഇറക്കുക, അവരെ പ്രചാരണ വിഷയങ്ങൾ പഠിപ്പിക്കുക, താഴേത്തട്ടിലുള്ള പ്രവർത്തകരെ ആവേശം കൊള്ളിക്കുക, തന്ത്രങ്ങളെക്കുറിച്ചു ബോധമുള്ളവരാക്കുക തുടങ്ങി പിടിപ്പതു പണിയുണ്ട് സ്റ്റാൻലിക്ക്. അതിനൊപ്പം വോട്ടർമാരുടെ മനസ് പഠിക്കണം. കാറ്റ് വീശുന്നത് ഏതു പക്ഷത്തേക്കെന്ന് മനസിലാക്കണം. പ്രചാരണത്തിനുള്ള ഫണ്ട് കണ്ടെത്തണം. ഇടയ്ക്കിടെ സർവേ നടത്തി ട്രെൻഡ് മനസിലാക്കണം. വോട്ടർമാരുമായി നിരന്തര ആശയ വിനിമയം, കോൺഫറൻസ് കോളുകൾ, ചർച്ചകൾ. ഇതിനിടെ കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെ നേരിടുന്ന എതിർ പ്രചാരണങ്ങളിൽ നിന്ന് ജന ശ്രദ്ധ തിരിക്കണം. ഡമോക്രാറ്റിക് പാർട്ടിയുടെ ഉദാരവൽക്കരണ അജൻഡകളെ തുറന്നു കാട്ടി എതിരാളികളുടെ നാവടപ്പിക്കണം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനും കോവിഡ് ഭീഷണി മറികക്കാനുമുള്ള മാർഗങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയും വാർത്താ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നതും സ്റ്റാൻലിയുടെ പ്രചാരണ സംഘമാണ്.

അമേരിക്കയിലെ മുതിർന്ന രാഷ്ട്രീയ തന്ത്രജ്ഞൻ എഡ് റോളിൻസിന്റെ അസോഷ്യേറ്റായി 20 വർഷമായി സ്റ്റാൻലി ജോലി ചെയ്യുന്നു. മാർച്ച മുതൽ ട്രംപിന്റെ പ്രചാരണ ചുമതലയിലാണ്. ഓരോ ദിവസവും 16 മണിക്കൂറിലേറെ പ്രചാരണസംഘത്തിൽ ജോലി ചെയ്യുന്ന സ്റ്റാൻലി ട്രംപ് കുടുംബാംഗങ്ങൾ ഉൾപ്പെടെ യുള്ള ക്യാമ്പയിൻ ലീഡേഴ്‌സുമായി നിരന്തരം ബന്ധപ്പെട്ടു ഡെയിലി അപ്ഡേറ്റ്‌സ് നൽകുന്നത് സ്റ്റാൻലിയാണെന്ന് പറഞ്ഞപ്പോൾ ലേഖകനു അഭിമാനം തോന്നി.  

 ഓരോ വോട്ടും ട്രംപിന് ഉറപ്പിക്കുന്ന പരിപാടികളുമായി വാക്കേപ്പടിക്കൽ സ്റ്റാൻലി ജോർജ് തിരക്കിട്ട് പ്രവർത്തിക്കുമ്പോൾ പഴയ തിരഞ്ഞെടുപ്പു കാലമാണ് മനസിലെന്നു   ലേഖകനുമായി സംസാരിച്ചപ്പോൾ സ്റ്റാൻലി പറഞ്ഞു. നാട്ടിലെ പ്രചാരണ പരിപാടികളുമായി പുലബന്ധമില്ലെങ്കിലും തിരഞ്ഞെടുപ്പു കാലം വോട്ടു പിടിക്കാനിറങ്ങുന്ന മലയാളിയുടെ ആവേശം സ്റ്റാൻലിയുടെ ഓരോ നീക്കങ്ങളിലുമുണ്ട്, കുമ്പനാട്ടെ പഴയ കെഎസ്‌യുക്കാരന്റെ ആവേശം. 70കളുടെ അവസാനം പുനലൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗമാകാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് സ്റ്റാൻലി. അന്ന് കെഎസ്‌യു പ്രസിഡന്റായിരുന്ന   ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പറ്റി പറയുമ്പോൾ നൂറു നാവാണ് സ്റ്റാൻലിയ്ക്ക്. രമേശും മറ്റു കോൺഗ്രസ് നേതാക്കളുമായുണ്ടായിരുന്ന സുദൃഢ ബന്ധങ്ങൾ ഇപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.  

റാന്നി സെന്റ് തോമസ് കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം തിരുവല്ല  മാർത്തോമ്മാ കോളജിലും ബെംഗളൂരു എൻഐഐടിയിലുമാണ് പിന്നീട് സ്റ്റാൻലി പഠിച്ചത്. ബാലജന സഖ്യത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ പാസ്റ്ററായിരുന്ന പരേതനായ വി.സി. ജോർജിന്റെ മകനായ സ്റ്റാൻലി ഐപിസി സഭയുടെ ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.ഐപിസി യുവജന സംഘടയായ പി വൈപിഎ ‌, വൈഎംസിഎ, ഇന്ത്യൻ യൂത്ത് അസോസിയേഷൻ തുടങ്ങിയ സംഘടനകളിലും നേതൃരംഗത്തു പ്രവർത്തിച്ചിട്ടുള്ള   സ്റ്റാൻലി 90കളുടെ ആദ്യം അമേരിക്കയിലേക്ക് കുടിയേറി. യുഎസിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം എടുത്തു.

ഭാര്യ : ഷിർലി മക്കൾ: ഷേബാ, ഷെറിൻ, സ്‌റ്റെയ്‌സി,സ്‌റ്റെയ്‌സൺ, ഷെയ്‌ന

റിപ്പോർട്ട് : ജീമോൻ റാന്നി  
ട്രമ്പിന്റെ പ്രചാരണ  തന്ത്രങ്ങൾ മെനയുന്ന സംഘത്തിൽ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ്‌
Join WhatsApp News
vote Blue 2020-10-30 22:12:27
തിരുവല്ലക്കാരനല്ലേ? ഒരു വേദപുസ്തകം കയ്യിൽ കാണും. ആരെയും പറ്റിക്കാനും വഞ്ചിക്കാനും കഴിവുള്ളവർ. ചിരിച്ചുകൊണ്ട് കഴുത്തറക്കുനന്നവർ അങ്ങനെയുള്ളവർ ട്രംപിന്റ് കൂട്ടത്തിൽ അല്ലാതെ വേറെ എവിടെ ചെന്നു കേറും. ഇയാളുടെ ഉപദേശ പ്രകാരം ആയിരിക്കും ട്രംപ് ബൈബിൾ തല തിരിച്ചു പിടിച്ചത് ?
J. Mathew 2020-10-31 03:01:30
അതേ തിരുവല്ലാക്കാരൻ തന്നെ. കൈയ്യിൽ ബൈബീളും കാണും.അതിനെന്താ.ബൈബിൾ കൈയ്യിൽ എടുക്കുന്നതിൽ ഒരു മാനക്കേടും ഇല്ല.അതിൽ അന്തസ്സേയുള്ളു.ബൈബിൾ കൈയ്യിൽ എടുക്കുന്നവാരാരും ആരുടേയും കഴുത്തറക്കാറില്ല.മതഗ്രന്ഥവും പിടിച്ചുകൊണ്ട് കഴുത്തറക്കുന്നവരുണ്ട് അത് ഫ്രാൻസിൽ.
ലോകം ഭ്രാന്താലയമായി 2020-10-31 09:19:09
ഹിന്ദുവായി, ഇസ്‌ലാമായി, ക്രിസ്ത്യാനിയായി .... നമ്മൾ കണ്ടാലറിയാതായി. ലോകം ഭ്രാന്താലയമായി. മതങ്ങൾ എന്നും മനുഷ്യരാശിക്ക് ദോഷമേ ചെയ്തിട്ടുള്ളൂ. യുദ്ധങ്ങളും കലഹങ്ങളും പീഡനവും കൊലയും കഴുത്തറപ്പും ഭീകരാക്രമണവും -എന്തെല്ലാം തിന്മകൾ ആലോചിക്കാമോ അതെല്ലാം-അവ കൊണ്ട് വരുന്നു. ഈയിടെ ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദിയുടെ അക്രമണത്തിനിരയായി പലരും ദാരുണമായി കൊല്ല ചെയ്യപ്പെട്ടു. മൂന്നു മക്കളുടെ അമ്മയും ബ്രസീൽ വംശജയുമായ സിമോൺ ബരേറ്റോ സിൽവയുടെ അവസാന വാക്കുകൾ ലോക മനസാക്ഷിയെ നൊമ്പരപ്പെടുത്തും. മുൻപ് ക്രിസ്ത്യാനികളായിരുന്നു എല്ലാത്തരം ക്രൂരതയുടെയും പീഡനങ്ങളുടെയും പിന്നിൽ. ഇന്നത് മറ്റൊരു മതം ഏറ്റെടുത്തിരിക്കുന്നു
Killer god 2020-10-31 09:29:11
അബോർഷൻ ദൈവ നിയമത്തിന് എതിരെന്ന് പറഞ്ഞവർ/ ദൈവം തന്നെയാണ് ശിശുക്കളെ കൂട്ട കൊല ചെയ്തതും. ഹേറോദോസ് ബത്‌ലഹൈമിലും പരിസരങ്ങളിലുമുള്ള രണ്ടു വയസിൽ താഴെയുള്ള എല്ലാ ആൺകുട്ടികളെയും വധിച്ചപ്പോൾ എന്തുകൊണ്ട് ദൈവം ശിശുക്കളെ കൂട്ടക്കൊലക്ക്‌ വിട്ടുകൊടുക്കാതെ ഹേറോദോസിനെ കൊന്നില്ല? ഒരാളെ കൊല്ലേണ്ടതിന് പകരം ശിശുഹത്യക്ക് തന്നെ കൂട്ടുനിന്ന നിങ്ങളുടെ ദൈവം എങ്ങനെ നീതിമാനാകും കരുണാമയനും ആകും? Christians, Jews, Islamists- all are killers.
Rev.Daniel 2020-10-31 11:00:00
''ബൈബിൾ കൈയ്യിൽ എടുക്കുന്നവാരാരും ആരുടേയും കഴുത്തറക്കാറില്ല.മതഗ്രന്ഥവും പിടിച്ചുകൊണ്ട് കഴുത്തറക്കുന്നവരുണ്ട്''- ബൈബിൾ വായിച്ചിട്ടുള്ളവർ ഇങ്ങനെ എഴുതുകയില്ല. ദൈവം സ്വന്ത രൂപത്തിൽ ഉണ്ടാക്കിയ ആദാമിൻറ്റെ മൂത്ത പുത്രൻ ആണ് ആദ്യ കൊലപാതകി. അവനെ ദൈവം ശിഷിച്ചില്ല, പകരം രക്ഷയുടെ അടയാളം അവനു കൊടുത്തു. ഉല്പത്തി 4 : കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു. .1 5 യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു. ഇ ദൈവം തുടർച്ചയായി കൂട്ട സംഹാരം നടത്തുന്നവനും കൂട്ട സംഹാരത്തിനു കൂട്ട് നിൽക്കുന്നവനും ആണ് എന്ന് ബൈബിൾ വായിച്ചിട്ടുള്ളവർക്കു അറിയാം. ഇ ബൈബിളിൽ നിന്നും ഉടൽ എടുത്ത യൂദ, ക്രിസ്ത്യൻ, ഇസ്ലാം -മതങ്ങൾ ഇപ്പോഴും കൂട്ടക്കൊല നടത്തുന്നു. ബൈബിൾ കൈയിൽ പിടിച്ചു തിരുവല്ലക്കാരും, കുമ്പനാട്ടുകാരും കുപ്പായക്കാരും വിയർക്കുന്ന പണി ഒന്നും ചെയ്യാതെ വചനം വാരി എറിഞ്ഞു, മറ്റുള്ളവരെ കബളിപ്പിച്ചു ഇന്ന് ശത കോടികൾ വാരി കൂട്ടുന്നു. ബൈബിൾ ഒരിക്കൽ പോലും തുറന്നു നോക്കിയിട്ടില്ലാത്ത ലോകത്തെ ഏറ്റവും ഹീനനായ നിങ്ങളുടെ നേതാവും പള്ളിയുടെ മുന്നിൽ നിന്ന് ബൈബിൾ തലകുത്തിപിടിച്ചു നിങ്ങളെ കബളിപ്പിക്കുന്നു. റഷ്യയിൽ ഗോൾഡൻ ഷവർ എടുത്തപ്പോൾ, സ്റ്റോമി ഡാനിയേലിൻറ്റെ കൂടെ കിടന്നപ്പോൾ 27 ൽ അധികം ബലാൽ സംഗം ചെയിതപ്പോൾ കൊച്ചു കുട്ടികളുടെ ഗുഹ്യത തലോടിയപ്പോൾ കൈയിൽ ബൈബിൾ ഉണ്ടായിരുന്നോ?
Anthappan 2020-10-31 15:33:14
Trump Republicans and Trump Christians are evil and lack thinking capability. Try to avoid them. They are undrmining the Kingdom of heaven Jesus preached. These people belong to a cult like Jim Jone’s and David Koresh’s . We know where they are heading towards. Republican Party is destroyed by them and now they are working on destroying the gospel of Jesus. ( by the by Jesus was a good tacher and a good leader, He dreamed about a society inclusive of all type of people) . Trump was the theif on the cross refused to repent. This is his reincarnation.
Political Observer 2020-10-31 16:58:08
Yesterday I gave a short list of reasons why I support Mr. Trump. Today I will give you my reasons why I do not support Mr. Biden. I am not trying to influence you in any way shape or form. I do not have any political affiliation. However, we have an obligation to look at the facts and make our own decisions. So, here are the reasons: 1. Mr.Biden cannot be trusted to run this country because he does not have a sharp mind. He is a very confused individual. Recently he said he was running for the senate. Then he said he was running against George (I guess he was thinking about George Bush) Hey Mr. Biden , Mr. Bush was the president a few years ago. You are running against Mr. Trump. 2. He does not know how to spell “respect”. When asked about his favorite song, he said it was Aretha Franklin’s “ RESPECK”😀.We all can make mistakes in spelling. But when you are running for an important position in the world, you cannot make silly mistakes. 3. I like to see a person running on the basis of their accomplishments and not on the opponent's weaknesses. This person was in politics for 47 years. His accomplishments in these 47 years are far below than Mr. Trump ‘s four years.(You can do your own research to see the facts) 4. Mr. Biden is very corrupt. Because of this he cannot deal with other countries. He abused his power while he was the Vice President to help his son gain an important position in Ukraine. Hunter Biden did not have the qualifications to be in that position. (You can do the research on this and also about his involvement with Russia and China). 5. Mr. Biden was not smart to pick a better qualified vice presidential candidate. Kamala Harris called Mr. Biden “Racist “ during the Democratic convention. Either he forgot about that or accepted the fact that he is a “Racist”. If he is not a racist, then Kamala Harris is a liar. I wouldn’t recommend a “Racist/Liar” duo as the leaders of this great nation. 6. Mr.Biden has lied several times in the matters of “Fracking “ (Do your research for other similar incidents) 7. While he was the Vice President, Obama/Biden could not establish any peace treaty with the middle eastern countries. They threatened Syria with some “redlines” Eventually they faded away without any significance. 8. The Obama/Biden Administration apologized for “America’s mistakes “ to foreign countries. 9. When the corona virus appeared on US soil, Mr. Biden blamed it on the President. When the president stopped all traffic from China, he criticized that saying it is xenophobic. 10. Mr. Biden said he would make the mask wearing “mandatory “. Though the concept is good, no one can enforce it . People should be given the facts and choices. It is up to you and me to make that decision. If you don’t use the right choice, you will pay a big price. A smaller car is more dangerous in an accident than a bigger car. Are we going to ban all small cars? 11. During the recent incidents with the killing of some black folks by the police, It was completely taken out of context and made a “black and white” issue. No one bothered to find the reasons why the police acted that way. When you break the law , police will interfere. That is their job. Sometimes they can make mistakes like you and me. “Defunding the police “ is not the solution. 12. Mr. Biden took the opportunity to console the families of these people.(Basically kissing the butts). He angered many blacks with several statements. These kind of “Sugar-coated “ words are not going to convince anyone that he is sincere. Only an idiot will believe that. 13. Although Mr. Biden is a catholic, because of his political affiliation to democratic party, he favors abortion (killing babies who have no voice) Their term for this process is “pro choice”. His running mate is also advocating pro choice. 14. Democrats are using deceptive practices. For example, Dr. Bill Bledsoe was a constitutional party candidate for the US Senate in South Carolina. But he dropped out a month ago. But his name is still on the ballot. So the democratic senatorial candidate is still running ads about Dr. Bledsoe. The idea is to mislead the voters so that the votes can be split between Dr. Bledsoe and Lindsey Graham (republican candidate for the senate) in South Carolina. This is wrong. This does not bother the Democrats. To them the “ end justifies the means”. 15. Democrats tried everything to block the confirmation of Amy Garrett without success.None of the Democratic senators supported Amy, in contrast during the confirmation of Sonia Sotomayor (a democrat) 25 republican senators supported her. Do you see the difference between today’s two major parties? 16. The Looting. riots and and the chaos that followed under the Democratic leadership -all tell us one thing - they do not care about America or the citizens of this country. I hope I have presented my points with an open mind. I realize it is unrealistic to expect perfection in people or parties. But It is our responsibility to use our commonsense.
Jump boat 2020-10-31 20:19:54
When people go low morally and looking for some consolation they seek refuge under Trump. Jump boat and work for Biden. He is the next President. Don’t live under illusion created by the worlds number one conman.
josecheripuram 2020-10-31 22:00:01
We vote for candidates who according to us will stand for our rights, What happens is that once they are in power they forget the voters& do what ever they like. What difference is Autocrecy&Democracy .
josecheripuram 2020-10-31 22:14:42
Voting is our right as we live in a Democratic country. We vote thinking that our ideology will be put in practice. But as soon as they get in to power they do what they want. This is a Democratic Dictator rule.I am fed up of all the politicians.Religions .No one is going to take care of you, you work hard to support all politicians&religions.
josecheripuram 2020-11-01 03:17:42
I voted for Clinton,I voted for Obhama,I lost faith in democrats,I am thinking to vote for TRUMP.The first time for a Republican.All politicians are liers,I choose the best lier.
Abey 2020-11-01 04:16:00
ഈ ലേഖനം ക്രൈസ്‌തവ ചിന്ത എന്ന മാധ്യമത്തിൽ ഷാജി മണിയാറ്റ് എഴുതിയതാണ് . ക്രൈസ്‌തവ ചിന്തയുടെ അനുവാദത്തോടെ എവിടെ പോസ്റ്റ് ചയ്യുന്നു ട്രംപിന് വിജയസാദ്ധ്യത അമേരിക്കന്‍ ജനത പോളിംഗ്ബൂത്തിലേക്ക് നീങ്ങുകയാണ്. അതിന് ഇനി രണ്ടു ദിവസങ്ങള്‍ മാത്രം. അമേരിക്കയുടെ ഭാവി, അഥവാ ലോകത്തിന്റെ തന്നെ ഭാവി നിശ്ചയിക്കുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും നവംബറില്‍ നടക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ പദവിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പിനെ അമേരിക്കന്‍ ജനത മാത്രമല്ല, ലോകം തന്നെ ഉറ്റുനോക്കുന്നതിന്റെ കാരണം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളില്‍ ഒന്നായ ചൈനയുടെ വ്യവസായനയങ്ങളും മദ്ധ്യപൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലെ സമാധാന അന്തരീക്ഷവും മറ്റും ഈ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചു നില്‍ക്കുന്നു എന്നുള്ളതാണ്. ഒരുവശത്ത് ഡെമോക്രാറ്റുകളുടെ പുറകില്‍ എല്ലാ മാധ്യമങ്ങളും. സ്റ്റോണ്‍ വാള്‍ ഡെമോക്രാറ്റ്‌സ്, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അസ്സോസിയേഷന്‍, ട്രേഡ് യൂണിയനുകള്‍, ഏഷ്യന്‍ അമേരിക്കന്‍ ഡെമോക്രാറ്റ്‌സ്, പ്ലാന്റ് പേരന്റ്ഹുഡ് (അബോര്‍ഷനെ അനുകൂലിക്കുന്നവര്‍), ബ്ലാക്ക് ലൈവ് മാറ്റേഴ്‌സ് തുടങ്ങി അനേക സംഘടനകള്‍. മറുവശത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുറകില്‍ യാഥാസ്ഥിതിക ചിന്താഗതിക്കാര്‍, പ്രോ-ചോയ്‌സുകാര്‍, ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക് കോക്കസ്സ്, നാഷണല്‍ പോലീസ് അസ്സോസിയേഷന്‍ തുടങ്ങിയവര്‍. 2016-ലെ തെരഞ്ഞെടുപ്പിലെ പോലെ തന്നെ മീഡിയാ മുഴുവന്‍ ഡെമോക്രാറ്റുകളുടെ വിജയം ഉറപ്പിച്ചു തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സര്‍വ്വേ ഫലങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണെന്ന് അവര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സെനറ്റും വൈറ്റ്ഹൗസും ഇപ്രാവശ്യം ഡെമോക്രാറ്റുകള്‍ കൈക്കലാക്കുമെന്ന് നാന്‍സി പെലോസിയെപ്പോലുള്ളവര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. 2011 മുതലാണ് ഡെമോക്രാറ്റുകള്‍ ഇടത്തോട്ട് ചരിയുവാന്‍ തുടങ്ങിയത്. അന്നുമുതലുള്ള അവരുടെ നീക്കങ്ങള്‍ സസുക്ഷ്മം നിരീക്ഷിച്ചാല്‍ ആ ചായ്‌വ് വ്യക്തമാണ്. സ്വകാര്യ വ്യവസായങ്ങളോടുള്ള അവരുടെ നിലപാടുകള്‍, സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളെ നിയന്ത്രിക്കല്‍ തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. എലിസബത്ത് വാറനും ബാനി സാന്‍ഡേഴ്‌സും മറ്റും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരാണല്ലോ. അമേരിക്കന്‍ കോണ്‍ഗ്രസിലെ അലക്‌സാണ്ട്രിയ കോര്‍ട്ടസിന്റെയും അനുയായികളുടെയും വളര്‍ച്ച ഡെമോക്രാറ്റിക് പാര്‍ട്ടി എങ്ങോട്ടാണ് എന്നുള്ളതിന് സൂചന തരുന്നതാണ്. കണ്‍സര്‍വേറ്റീവുകള്‍ നയിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു പരിധി വരെ യാഥാസ്ഥിതിക ചിന്താഗതി വച്ചുപുലര്‍ത്തുന്നുണ്ട്. അമേരിക്ക നേരിടുന്ന ധാര്‍മ്മികാധഃപതനം നിയന്ത്രിക്കുവാന്‍ അവരുടെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണം സഹായിച്ചു എന്നു തന്നെ പറയാം. ഏതൊരു വ്യക്തിക്കും ഇന്നത്തെ പ്രസിഡന്റ് ഭരണത്തെ പ്രകീര്‍ത്തിക്കുവാനേ കഴിയൂ. അമേരിക്കന്‍ പ്രസിഡന്റ് മാധ്യമങ്ങളുടെ കണ്ണിലെ കരടാകുന്നത് 2016-ലെ ഇലക്ഷനു മുമ്പു തന്നെയാണ്. രാഷ്ട്രീയക്കാരുടെ ഭാഷാശൈലി വശമില്ലാത്ത, പറയുന്നത് ചെയ്യുവാന്‍ തന്റേടം കാണിക്കുന്ന ഒരു നേതാവിനെ മാധ്യമങ്ങള്‍ക്ക് സഹിക്കുവാന്‍ കഴിഞ്ഞില്ല. ഫോക്‌സ് ന്യൂസ് ഒഴിച്ച് ബാക്കി എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ട്രംപിനെ എതിര്‍ക്കുന്നു എന്നു മാത്രമല്ല, അവരെല്ലാം തന്നെ ട്രംപിന്റെ പരാജയം 2016-ല്‍ പ്രവചിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളുടെ പ്രവചനങ്ങളെയും ഡെമോക്രാറ്റുകളുടെ കുതന്ത്രങ്ങളെയും പരാജയപ്പെടുത്തി 2016-ല്‍ ട്രംപ് അധികാരത്തില്‍ വന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നടപ്പാക്കി തന്റെ മുന്‍ഗാമികള്‍ അറച്ചുനിന്ന പല കാര്യങ്ങളും നടപ്പില്‍ വരുത്തി ഭരണത്തില്‍ കാലുറപ്പിച്ച ട്രംപ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒട്ടുമിക്കതും നടപ്പിലാക്കുന്നതു കണ്ട് മാധ്യമങ്ങളും ഡെമോക്രാറ്റുകളും ഹാലിളകി അന്നുമുതല്‍ ഇംപീച്ച് ചെയ്യുവാന്‍ പെടാപ്പാട് ചെയ്തു. കോണ്‍ഗ്രസിലെ ഭൂരിപക്ഷം മറയാക്കി നാന്‍സി പെലോസ്സിയും ആഡംഷിഫും ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി. എന്തിനാണ് ട്രംപിനെ അവര്‍ ഇത്രയധികം ഭയപ്പെടുന്നത്? എന്താണ് ട്രംപ് ചെയ്ത തെറ്റ്? തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചു. അമേരിക്കക്ക് യാതൊരു പ്രയോജനവുമില്ലാത്ത NAFTAയെ എതിര്‍ത്തതോ? നിയമപരമല്ലാത്ത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതോ? അമേരിക്കന്‍ സമ്പദ്ഘടനയെ ചൂഷണം ചെയ്തിരുന്ന ചൈനയുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോ? ഐസിസ് എന്ന ലോക തീവ്രവാദ സംഘടനയെ ഉന്മൂലനം ചെയ്തതോ? അവരുടെ ബുദ്ധികേന്ദ്രമായിരുന്ന ബാഗ്ദാദിയെ നശിപ്പിച്ചതോ? യിസ്രയേലും അയല്‍രാജ്യങ്ങളുമായി സമാധാനകരാറില്‍ ഏല്‍പ്പെടുവാന്‍ കാര്‍മ്മികത്വം വഹിച്ചതോ? ഇന്ത്യയുമായി സൗഹൃദ കരാറില്‍ ഏര്‍പ്പെട്ടതോ? അമേരിക്കയില്‍ നിന്നും മെമ്പര്‍ഷിപ്പായി 50 മില്യണ്‍ ഈടാക്കിയ ശേഷം ചൈനയ്ക്ക് അനുകൂലമായി നിലപാടെടുത്ത ഡബ്യൂ.എച്ച്.ഒ.യുമായുള്ള ബന്ധം വിച്ഛേദിച്ചതോ? ഇങ്ങനെ കഴിഞ്ഞ 46 മാസങ്ങള്‍ കൊണ്ട് തന്നാല്‍ കഴിയുന്നവിധം അദ്ധ്വാനിച്ച ധീരനായ ഒരു പ്രസിഡന്റാണ് ട്രംപ് എന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും. രണ്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പ് യിസ്രയേലിന്റെ തലസ്ഥാനം യെരൂശലേം എന്ന അവരുടെ ആവശ്യത്തെ അംഗീകരിച്ച കോണ്‍ഗ്രസ് പ്രമേയം നടപ്പിലാക്കുവാന്‍ പിന്നീട് വന്ന ഒരു പ്രസിഡന്റിനും ധൈര്യമില്ലാതിരുന്നപ്പോള്‍ തന്റേടത്തോടെ അത് നടപ്പാക്കിയത് ട്രംപായിരുന്നു. 1948-ല്‍ യിസ്രയേല്‍ സ്ഥാപിതമായതു മുതല്‍ അവരെ എതിര്‍ത്തിരുന്ന അറബിരാജ്യങ്ങളുമായി യിസ്രയേലിന് നയതന്ത്രബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞത് ട്രംപിന്റെ ഭരണത്തിലെ പൊന്‍തൂവല്‍ തന്നെയാണ്. യു.എ.ഇ.യ്ക്കു പുറമെ ബഹറിനും അവരുമായി നയതന്ത്രബന്ധം സ്ഥാപിച്ചു കഴിഞ്ഞു. പുറകെ സൗദിയും ഒമാനും സെര്‍ബിയയും കോസോവയും വരുമെന്ന് കരുതപ്പെടുന്നു. ഖത്തറിനെ ഒറ്റപ്പെടുത്തി ഹമാസ്സിനും അല്‍ഖ്വയ്ദയ്ക്കുമുള്ള സഹായം കുറയ്ക്കുവാന്‍ അയല്‍രാജ്യങ്ങളെ സഹായിച്ചതും ഇറാനുമായി ഒബാമ ഉണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്തതും ട്രംപിന്റെ വിദേശനയപാടവം വെളിപ്പെടുത്തുന്നു. മദ്ധ്യപൂര്‍വ്വ ഏഷ്യയില്‍ നടത്തിയ സമാധാന ഉടമ്പടിയുടെ പേരില്‍ ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ശിപാര്‍ശ ചെയ്തത് ഈ അടുത്ത ദിവസങ്ങളിലെ വാര്‍ത്തയായിരുന്നല്ലോ. ജോണ്‍സണ്‍ അമെന്റ്‌മെന്റ് ഒപ്പിടുക വഴി സഭാവിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്ന നികുതി ഇളവുകള്‍ തുടരുന്നതിന് ഇടയായത് ട്രംപ് ഭരണകൂടത്തിന് സഭാവിഭാഗങ്ങളോടുള്ള മൃദുല സമീപനത്തിന് ഉദാഹരണമാണ്. സുപ്രീംകോടതിയില്‍ യാഥാസ്ഥിതിക ചിന്താഗതിയുള്ള ജഡ്ജിമാരെ നോമിനേറ്റ് ചെയ്ത് അമേരിക്കയുടെ പൈതൃകമായ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുവാന്‍ സഹായിച്ചത് വേറൊരു ഉദാഹരണമാണ്. അബോര്‍ഷനെ എതിര്‍ക്കുകയും ലോ ആന്‍ഡ് ഓര്‍ഡര്‍ പോലീസ് സംഘടനകളെ അനുകൂലിക്കുകയും എനെര്‍ജി ഇന്‍ഡിപെന്‍ഡന്‍സ് എന്ന തത്വം ഉയര്‍ത്തിപ്പിടിച്ച് അനാവശ്യ നടപടികള്‍ റദ്ദു ചെയ്യുകയും ചെയ്തത് ആ മേഖലയിലെ നിര്‍ണ്ണായകമായ നേട്ടമാണ്. അമേരിക്ക ഒന്നാമത് എന്ന മുദ്രാവാക്യം മുഴക്കി സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് അമേരിക്കയെ കരകയറ്റുവാന്‍ ട്രംപ് ശ്രമിച്ചു. കൊറോണ എന്ന മഹാവ്യാധി വരുന്നതിന് മുമ്പ് സാമ്പത്തികമായി അമേരിക്ക വളരെ വളര്‍ന്നിരുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 25 വര്‍ഷത്തിലേതിനേക്കാള്‍ കുറവായിരുന്നു. സാമ്പത്തികമേഖലയിലെ ചൈനയുടെ നുഴഞ്ഞുകയറ്റവും ഏകപക്ഷീയമായ വ്യാപാര കരാറുകളും റദ്ദു ചെയ്ത് ചൈനീസ് ഉല്പന്നങ്ങളുടെ ടാക്‌സ് വര്‍ദ്ധിപ്പിച്ചതും ട്രംപിന്റെ നേട്ടം തന്നെയാണ്. സ്‌പെയിസ് ഫോഴ്‌സ് എന്ന പേരില്‍ പുതിയൊരു ബ്രാഞ്ച് മിലിട്ടറിയില്‍ ആരംഭിച്ച് അമേരിക്കന്‍ പട്ടാളത്തിന് പുതിയ ഉണര്‍വ്വ് നല്‍കുവാനും കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ പ്രസിഡന്റിന് കഴിഞ്ഞു. ട്രംപ് വര്‍ഗ്ഗീയവാദി എന്നതാണ് എതിരാളികളുടെ പ്രധാന ആരോപണം. ഡോ. ബെന്‍ കാര്‍സണ്‍ പറഞ്ഞത് ട്രംപ് വര്‍ഗ്ഗീയവാദി ആയിരുെന്നങ്കില്‍ 1998-ല്‍ ജൂസി ജാക്‌സണ്‍ ട്രംപിനെ കറുത്തവര്‍ഗ്ഗക്കാരുടെ സുഹൃത്ത് എന്നു പറഞ്ഞു പുകഴ്ത്തുമായിരുന്നോ? മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ അനന്തരവള്‍ അല്‍വേഡാ കിംഗ് ട്രംപിനെ അനുകൂലിക്കുമായിരുന്നോ? അമേരിക്ക സ്വതന്ത്രരാജ്യമായതു മുതല്‍ ഇത് ഒരു ക്രിസ്തീയ രാജ്യമായി അറിയപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോര്‍ട്ടില്‍ ഡെമോക്രാറ്റിക് ജഡ്ജിമാരുടെ ഭൂരിപക്ഷം വന്നപ്പോള്‍ സഭകളും ഗവണ്‍മെന്റും രണ്ടും രണ്ടാണെന്നുള്ള നിയമം വഴി അതുവരെ തുടര്‍ന്നുപോന്ന ക്രിസ്തീയപാത അമേരിക്ക കൈവെടിഞ്ഞു. ലിന്‍ഡന്‍ ജോണ്‍സന്‍ അമെന്റ്‌മെന്റ് വഴി ചര്‍ച്ചുകള്‍ക്ക് എതിരെ നില്‍ക്കുവാന്‍ അമേരിക്കയ്ക്കു കഴിഞ്ഞു. പ്രാര്‍ത്ഥന സ്‌കൂളുകളില്‍ നിര്‍ത്തി. പത്തു വര്‍ഷത്തിനുള്ളില്‍ ഹൈസ്‌കൂള്‍ പ്രഗ്നന്‍സി ഇരട്ടിയായി വര്‍ദ്ധിച്ചു. ഹോട്ടലുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും ബൈബിള്‍ നിരോധിച്ചു. അലബാമ, മണ്‍ഗോമറി കോര്‍ട്ടിന് മുമ്പിലുണ്ടായിരുന്ന പത്തു കല്പന ശിലകത്തിന്റെ അവസ്ഥ വായനക്കാര്‍ മറന്നിട്ടുണ്ടാകയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക